ലിഗയുടെ സംസ്‌കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍

ലിഗയുടെ സംസ്‌കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ സംസ്‌കാരം നാളെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടത്തുമെന്ന് സഹോദരി ഇലീസ് അറിയിച്ചു. തികച്ചും സ്വകാര്യമായ ചടങ്ങായാണ് സംസ്‌കാരമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗയുടെ പേരില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചിട്ടുണ്ട്. അനുസ്മരണച്ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. വരുമോ എന്ന് കാര്യത്തില്‍ ഇരുവരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇലീസ് പറഞ്ഞു. തന്റെ സഹോദരിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ട്. അടുത്ത ആഴ്ച തങ്ങള്‍ തിരികെ ലാത്‌വിയയിലേക്ക് പോകും. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം സ്വദേശത്തേക്ക് കൊണ്ടുപോയി പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Comments

comments

Categories: FK News