സുപ്രീം കോടതിയിലെ സ്ഥിതി അതീവഗുരുതരം; കാരണക്കാരന്‍ ചീഫ് ജസ്റ്റിസ്; തുറന്നടിച്ച് ജസ്റ്റിസ് ലോധ

സുപ്രീം കോടതിയിലെ സ്ഥിതി അതീവഗുരുതരം; കാരണക്കാരന്‍ ചീഫ് ജസ്റ്റിസ്; തുറന്നടിച്ച് ജസ്റ്റിസ് ലോധ

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധ. സുപ്രീം കോടതിയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ചീഫ് ജസ്റ്റിസിന്റെ നയങ്ങളും നടപടികളുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ അദ്ദേഹം സുപ്രീം കോടതി വ്യക്തിവൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ലെന്നും ഓര്‍മിപ്പിച്ചു.

Comments

comments

Categories: FK News
Tags: mr lodha