‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ പ്രചാരണം 70,000ത്തിലധികം പേരിലേക്ക് എത്തിച്ച് ഹോണ്ട

‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ പ്രചാരണം 70,000ത്തിലധികം പേരിലേക്ക് എത്തിച്ച് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ദേശീയ റോഡ് സുരക്ഷാ വാരാചരണം പൂര്‍ത്തിയാക്കി. ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’എന്ന പരിപാടിയുടെ ഭാഗമായി ടൂവീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഹോണ്ട 70,000ത്തിലധികം പേര്‍ക്ക് ബോധവല്‍ക്കരണം നല്‍കി.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സൊസൈറ്റിയായ സിയാം, ഓട്ടോമോട്ടീവ് ഫിറ്റ്‌നസ് ആന്‍ഡ് എന്‍വയോണ്‍മെന്റ്-സേഫ് എന്നിവയുമായി സഹകരിച്ചാണ് ഹോണ്ട വിവിധ പ്രായത്തിലുള്ളവര്‍ക്കിടയില്‍ പരിപാടി സംഘടിപ്പിച്ചത്. ഹോണ്ടയുടെ 12 ട്രാഫിക് പരിശീലന പാര്‍ക്കുകളിലെ പ്രത്യേക പരിശീലനം നേടിയ റോഡ് സേഫ്റ്റി ഇന്‍സ്ട്രക്റ്റര്‍മാരാണ് പരിശീലനത്തില്‍ സജീവമായത്. 5700ലധികം വരുന്ന ടച്ച് പോയിന്റുകളിലൂടെയുള്ള ശ്രമങ്ങളുടെ ഫലമായി ആയിരക്കണക്കിന് റോഡ് ഉപയോക്താക്കള്‍ക്കാണ് ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണം നല്‍കിയത്. 22,000ത്തിലധികം ഹോണ്ട അസോസിയേറ്റ്‌സ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാമെന്നുള്ള പ്രതിജ്ഞ എടുത്തു.

ആഗോള തലത്തിലും ഇന്ത്യയിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് ഹോണ്ട വലിയ പരിഗണന നല്‍കുന്നുവെന്നും 2020ഓടെ ഇന്ത്യയിലെ റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം നേടുന്നതില്‍ ഹോണ്ട പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഉത്തരവാദിത്തപ്പെട്ട ടൂവീലര്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ ഇന്ത്യന്‍ റോഡുകളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ട എല്ലാ നടപടികളും ഹോണ്ട കൈക്കൊള്ളുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷത്തെ യാത്രക്കിടെ ഇന്ത്യയില്‍ ഇതിനകം 18 ലക്ഷം പേര്‍ക്കെങ്കിലും ഹോണ്ട റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്

‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ പരിപാടിയിലൂടെ ദേശീയ സുരക്ഷാ വാരാചരണത്തില്‍ റോഡ് സുരക്ഷ ഒരു ശീലമാക്കാനാണ് ഹോണ്ട ശ്രമിച്ചതെന്നും 70,000ത്തിലധികം റോഡ് ഉപയോക്താക്കളിലേക്ക് ഇത് വിജയകരമായി എത്തിക്കാനായെന്നും ഇത് സാധ്യമാക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് സിയാമിന് നന്ദി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിനര്‍ സ്റ്റിമുലേറ്റര്‍ സെഷന്‍സ്, സേഫ്റ്റി ക്വിസ്, സുരക്ഷാ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ വിവിധ സ്‌കൂള്‍, കോളെജ്, കോര്‍പറേറ്റുകള്‍ എന്നിവയുമായി ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഹെല്‍മറ്റ് ഉപയോഗത്തിന്റെ പ്രാധാന്യത്തെ കുറിച്ചും റോഡിലെ മറ്റു സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും 12 ട്രാഫിക് ട്രെയിനിംഗ് പാര്‍ക്കുകളില്‍ നടത്തിയ പ്രത്യേക ക്ലാസുകളിലൂടെ മനസിലാക്കി കൊടുത്തു. സുരക്ഷിതമായ ബ്രേക്കിംഗ്, സവാരി സമയത്ത് ഇരിക്കേണ്ട ശരിയായ രീതികള്‍ തുടങ്ങിയ കാര്യങ്ങളിലും ക്ലാസുകള്‍ നല്‍കി.

പാര്‍ക്കുകളില്‍ 9-12 വയസുവരെയുള്ള കുട്ടികള്‍ക്കായി സുരക്ഷിതമായ പരിതസ്ഥിതിയില്‍ വിനോദത്തോടൊപ്പം പഠനം, സിആര്‍എഫ്50 മോട്ടോര്‍സൈക്കിള്‍ ഓടിക്കുമ്പോള്‍ ധരിക്കേണ്ട റൈഡിംഗ് ഗിയറുകളുടെ പ്രാധാന്യം, 18 വയസു കഴിഞ്ഞ വനിതകളെ തനിയെ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പ്രാപ്തമാക്കുന്ന നാലു മണിക്കൂര്‍ നീണ്ട പഠനം, പുതിയതും നിലവിലുള്ളതുമായ റൈഡര്‍മാര്‍ക്കായി അടിസ്ഥാന വിവരങ്ങള്‍, ടൂവീലര്‍ റൈഡിംഗിലെ 100 അപകട സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കല്‍, തുടക്കക്കാര്‍ക്കായി ക്ലച്ച് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കുന്നതിനുള്ള പ്രാക്ടീസ്…ഇങ്ങനെ നിരവധി പപരിശീലന പരിപാടികളാണ് ഒരുക്കിയത്.

കഴിഞ്ഞ 17 വര്‍ഷത്തെ യാത്രക്കിടെ ഇന്ത്യയില്‍ ഇതിനകം 18 ലക്ഷം പേര്‍ക്കെങ്കിലും ഹോണ്ട റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: More