കാറും ബൈക്കും ഒരുമിച്ച് ; രണ്ടും കല്‍പ്പിച്ച് ഫോഡ്

കാറും ബൈക്കും ഒരുമിച്ച് ; രണ്ടും കല്‍പ്പിച്ച് ഫോഡ്

ഇത്തരമൊരു വാഹനത്തിന്റെ പേറ്റന്റിന് ഫോഡ് അപേക്ഷ സമര്‍പ്പിച്ചു

ഡിയര്‍ബോണ്‍ (മിഷിഗണ്‍) : കാറില്‍നിന്ന് ബൈക്ക് പുറത്തെടുത്ത് യാത്ര തുടരാന്‍ ഇനി കഴിഞ്ഞേക്കും. കാറും ബൈക്കും ഒരുമിച്ചൊരു വാഹനം പുറത്തിറക്കാനാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് തയ്യാറെടുക്കുന്നത്. ഇത്തരമൊരു വാഹനത്തിന്റെ പേറ്റന്റിന് ഫോഡ് അപേക്ഷ സമര്‍പ്പിച്ചു. കാറില്‍തന്നെ സ്‌കൂട്ടര്‍ നല്‍കുകയെന്നതാണ് ഫോഡിന്റെ ആശയം. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്‌കൂട്ടര്‍ പുറത്തെടുത്ത് യാത്ര തുടരാന്‍ ഇനി സാധിക്കും.

എന്നാല്‍ കാര്‍ ഒന്നുകില്‍ ഹബ്ബുകളിലെ മോട്ടോറുകളില്‍നിന്ന് പവര്‍ സ്വീകരിക്കുന്ന ഇലക്ട്രിക് കാറോ അല്ലെങ്കില്‍ പിന്നില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കാന്‍ കഴിയുന്ന കാറോ ആയിരിക്കണം. കാറിന്റെ മുന്‍ ഭാഗത്ത് ഹുഡിന് താഴെയായിരിക്കും സ്‌കൂട്ടര്‍ സ്ഥാപിക്കുന്നത്. ബോണറ്റും ഫ്രണ്ട് ഗ്രില്ല് ഭാഗവും ഉയര്‍ത്തിയാല്‍ അതിനകത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കാണാം.

സ്‌കൂട്ടറിന്റെ സീറ്റ് കാറിനകത്ത് സെന്റര്‍ ആംറെസ്റ്റായി പ്രവര്‍ത്തിക്കും. സ്‌കൂട്ടറിന്റെ ഇന്‍സ്ട്രുമെന്റ് പാനല്‍ കാറില്‍ സെന്റര്‍ കണ്‍സോളുമാകും. ആശയം ഗംഭീരം തന്നെ. ബൈക്കിന്റെ ചക്രങ്ങള്‍ ഉപയോഗിച്ചുപോലും കാര്‍ ഡ്രൈവ് ചെയ്യാമെന്ന് പേറ്റന്റ് അപേക്ഷയില്‍ വിശദീകരിക്കുന്നു.

ബോണറ്റും ഫ്രണ്ട് ഗ്രില്ല് ഭാഗവും ഉയര്‍ത്തിയാല്‍ അതിനകത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കാണാം

തിരക്കേറിയ നഗരങ്ങള്‍ മനസ്സില്‍കണ്ടാണ് കാറും ബൈക്കും ഒരുമിച്ച് നല്‍കാമെന്നൊരു ആശയത്തില്‍ ഫോഡ് എത്തിച്ചേര്‍ന്നത്. അങ്ങനെയെങ്കില്‍ കാര്‍ പാര്‍ക്കിംഗ് വലിയ തലവേദനയാകില്ല. ഷോപ്പിംഗിന് പോകുമ്പോഴും ഓഫീസില്‍ പോകുമ്പോഴും നഗരത്തിരക്കുകളിലേക്ക് വലിയ വാഹനമായ കാര്‍ ഓടിക്കാതെ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത്, ചെറിയ വാഹനമായ സ്‌കൂട്ടര്‍ ഉപയോഗിച്ച് യാത്ര തുടരാന്‍ കഴിയും. മടക്കയാത്രയിലും അങ്ങനെതന്നെ.

Comments

comments

Categories: Auto