യൂറോപ്പ് വീണ്ടും സമ്പത്തികത്തകര്‍ച്ചയില്‍

യൂറോപ്പ് വീണ്ടും സമ്പത്തികത്തകര്‍ച്ചയില്‍

ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടുന്നു, വിപുലീകരണപദ്ധതി ഉപേക്ഷിക്കുന്നു

യൂറോപ്പിന്റെ സാമ്പത്തികത്തകര്‍ച്ച വ്യക്തമായി വരച്ചു കാട്ടി മേഖലയിലെ മുഖ്യബാങ്ക് ഡ്യുറ്റ്‌ഷെ ബാങ്ക് പ്രതിസന്ധി വാര്‍ത്തയാകുന്നു. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ആഗോള ബാങ്ക് എന്ന സ്വപ്‌നപദ്ധതി ഉപേക്ഷിക്കുകയുമാണവര്‍. ഇതോടൊപ്പം ചില പുതിയ പ്രശ്‌നങ്ങളും അവരെ തളര്‍ത്തി. ബാങ്ക് മേധാവി ക്രിസ്റ്റ്യന്‍ സീവിംഗ് ബാങ്കിന്റെ സാമ്രാജ്യത്വ അഭിലാഷങ്ങളെ പുറകോട്ടടിപ്പിക്കുകയും ജര്‍മനിയിലെയും യൂറോപ്പിലെയും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെട്ടിരിക്കുന്നത്. ഇത് യുഎസ്, യൂറോപ്യന്‍ ഓഹരിവിപണികളില്‍ മികച്ച ഒരു എതിരാളിയെ ഉയര്‍ത്തിക്കാട്ടാന്‍ പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിനു പരിസമാപ്തി കുറിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനു നഷ്ടപ്പെടുന്നതാകട്ടെ സുപ്രധാന രാജ്യാന്തര നിക്ഷേപബാങ്കിനെയും.

ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ 376 മില്യണ്‍ പൗണ്ടിന്റെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നു. മുന്‍ വര്‍ഷം ഇതിന്റെ പകുതിയായിരുന്നു ഈ സമയത്തെ നഷ്ടം. ഇത് വ്യാപകമായ നിരാശയ്ക്കു വഴിവെച്ചു. സാമ്പത്തികപ്രതിസന്ധിക്കു ശേഷം ഉറച്ച വിപണികളും ഇടപാടുകളിലൂടെ നേടിയ ആത്മവിശ്വാസവുമായി മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും അമേരിക്കന്‍ ബാങ്കുകളുമായി അപ്രതീക്ഷിതമായ വ്യത്യാസം നേരിടുന്നതായി ഡ്യുറ്റ്‌ഷെ ബാങ്ക് വിലയിരുത്തിയിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും വിധത്തില്‍ ഔദ്യോഗിക തലത്തില്‍ മാറ്റങ്ങളുണ്ടായി. ബാങ്കിനെ വീണ്ടെടുക്കാന്‍ ശ്രമിച്ച, ആരെയും കൂസാത്ത യോര്‍ക്ക്‌ഷൈര്‍ സ്വദേശി ജോണ്‍ ക്രയാനെ മാറ്റിയാണ് പകരം ജര്‍മന്‍കാരനായ സീവിംഗിനെ ചീഫ് എക്‌സിക്യുട്ടീവായി നിയോഗിച്ചത്. ബാങ്കിന്റെ എക്കൗണ്ടിംഗ്, റീറ്റെയ്ല്‍ മേഖലകളില്‍ നിന്നുള്ള ഇദ്ദേഹത്തിന് വളരെ ഇടുങ്ങിയ കാഴ്ചപ്പാടാണുള്ളത്.

വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ 376 മില്യണ്‍ പൗണ്ടിന്റെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് വ്യാപകമായ നിരാശയ്ക്കു വഴിവെച്ചു. സാമ്പത്തികപ്രതിസന്ധിക്കു ശേഷം ഉറച്ച വിപണികളും ഇടപാടുകളിലൂടെ നേടിയ ആത്മവിശ്വാസവുമായി മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും അമേരിക്കന്‍ ബാങ്കുകളുമായി അപ്രതീക്ഷിതമായ വ്യത്യാസം നേരിടുന്നതായി ഡ്യുറ്റ്‌ഷെ ബാങ്ക് വിലയിരുത്തിയിരുന്നു

ചുമതലയേറ്റയുടന്‍ കടുത്ത പരിഷ്‌കരണനടപടികളിലേക്കാണ് അദ്ദേഹം കടന്നത്. യുഎസിലെ 400 ജീവനക്കാരെ പോയ വാരം പുറത്താക്കി. അമേരിക്കയിലെ ബാങ്കിന്റെ ശക്തിസ്രോതസായ 10,300 ജീവനക്കാരില്‍ നിന്ന് ആയിരം പേരെക്കൂടി പുറത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുഎസിനൊപ്പം ഏഷ്യയിലെയും പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ട്. രണ്ടിടങ്ങളിലെയും കോര്‍പ്പറേറ്റ് ഫിനാന്‍സ് ബിസിനസ് കുറയ്ക്കുന്നതിനൊപ്പം ആഗോള ഇക്വിറ്റി ബിസിനസിനെപ്പറ്റി പുനരാലോചിക്കാനും ബാങ്ക് പദ്ധതിയിടുന്നു. യുഎസിലെ 10 ശതമാനം ജോലികള്‍ വെട്ടിക്കുറയ്ക്കാനാണ് ബാങ്ക് ആലോചിക്കുന്നത്. ബ്രിട്ടണിലും ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. ഇവിടെ 8,600 ജീവനക്കാരാണുള്ളത്. എന്നാല്‍ എത്ര പേരെ പിരിച്ചുവിടുമെന്ന് ബാങ്ക് അറിയിച്ചിട്ടില്ല. പക്ഷേ, ബാങ്ക് പുറത്തുവിട്ട സൂചനകളനുസരിച്ച് പുനരുജ്ജീവിപ്പിക്കലിന് മുന്‍ നിശ്ചയപ്രകാരം കണക്കാക്കിയിരുന്ന 435 മില്യണ്‍ പൗണ്ട് കവിഞ്ഞ് 696 മില്യണ്‍ പൗണ്ട് വരെ ഉയരാനാണ് ഇടയുള്ളത്. ഇത് മിക്കവാറും സാധ്യമാക്കുക കൂടുതലായുള്ള ജീവനക്കാരുടെ ചെലവിലായിരിക്കും. കൂടുതലുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്നര്‍ത്ഥം.

സീവിംഗിന്റെ വാക്കുകളും ഈ ദിശയിലേക്കാണ് ചൂണ്ടിക്കാട്ടുന്നത്. തീര്‍ച്ചയായും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും തന്ത്രം മാറ്റുകയും വേണമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ വരുമാനത്തില്‍ നിക്ഷേപകര്‍ തൃപ്തരല്ലെന്നതു കൂടി കണക്കിലെടുക്കുമ്പോഴും നമുക്കു തീരെ സമയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അമേരിക്കയെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് സീവിംഗ് പറയുമ്പോള്‍ത്തന്നെ വലിയ ശേഷിയുള്ളിടത്തു നിന്നുള്ള മാല്‍സര്യം നിര്‍ത്താന്‍ ഇതു സഹായിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്. ഐശ്വര്യത്തില്‍ നിന്നുള്ള നാടകീയമായ പതനമാണിത്.

യൂറോപ്പില്‍ മാത്രമല്ല ലാറ്റിനമേരിക്കയിലും ഡ്യുറ്റ്‌ഷെ ബാങ്ക് അടച്ചു പൂട്ടുകയാണ് എന്ന റിപ്പോര്‍ട്ട് തകര്‍ച്ചയുടെ ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നു. 2016-ല്‍ത്തന്നെ ബ്രസീലിലെ പകുതി ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ബ്രസീല്‍ യൂണിറ്റില്‍ ഡയറക്റ്ററും രണ്ട് എംഡിമാരും ഉള്‍പ്പെടെ ആറു ജീവനക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസമാണ് ബ്രസീലില്‍ ഇളക്കിപ്രതിഷ്ഠ നടത്തിയത്. ബാങ്ക് അടച്ചു പൂട്ടുന്നതോടെ ഡയറക്റ്ററെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുകയും മറ്റുള്ളവരെ പറഞ്ഞു വിടുകയുമായിരുന്നു. എങ്കിലും ബാങ്കിംഗ് സേവനങ്ങള്‍ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബ്രസീലില്‍ ട്രാന്‍സാക്ഷന്‍ സേവനങ്ങള്‍ തുടരുന്നതിനൊപ്പം മേഖലയിലെ നിക്ഷേപ വിഭാഗം ശക്തിപ്പെടുത്താനും പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.

ഡ്യുറ്റ്‌ഷെ അവരുടെ ഭീമമായ ലാഭവിഹിതങ്ങളുടെ പേരില്‍ ഇതിഹാസതുല്യരായി കഴിയുകയായിരുന്നു. ജീവനക്കാര്‍ ആരെയും കൊതിപ്പിക്കുന്ന ഉന്നത ജീവിതനിലവാരം പുലര്‍ത്തിയവരായിരുന്നു. വര്‍ഷങ്ങളായുള്ള പലിശനിരക്കും ഇപ്പോഴത്തെ ശോചനീയമായ പ്രകടനവും യൂറോപ്യന്‍ മേഖലയില്‍ ബാങ്കിനെ അശക്തരാക്കിയിരിക്കുന്നു. ഇതോടൊപ്പം റഷ്യന്‍ കള്ളപ്പണംവെളുപ്പിക്കല്‍ കേസിലും യുഎസ് വസ്തുഇടപാടു കേസിലും വന്‍ തുകകള്‍ പിഴയൊടുക്കേണ്ടി വന്നതോടെയാണ് ബാങ്ക് വന്‍ തകര്‍ച്ചയെ നേരിട്ടത്. യൂറോപ്പിലെ ഓഹരിവിപണികളില്‍ പോലും ഓഹരികള്‍ ഇടിഞ്ഞിരിക്കുന്നു. ഈ സാചര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉടന്‍ സാധ്യമല്ല.

 

Comments

comments

Categories: FK Special, Slider