ക്രിസില്‍ പ്രീമിയം ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വിപണിയിലെ അമരക്കാരന്‍

ക്രിസില്‍ പ്രീമിയം ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വിപണിയിലെ അമരക്കാരന്‍

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്തിരുന്ന എം കെ അന്‍സാരിയെ തീര്‍ത്തും അവിചാരിതമായാണ് ബിസിനസിന്റെ ലോകം ആകര്‍ഷിച്ചത്. ഫലമോ, ഒന്നര പതിറ്റാണ്ടുകൊണ്ട് 80 കോടി വിറ്റുവരവുള്ള ഒരു സ്ഥാപനം സ്വന്തമാക്കാന്‍ ബിസിനസില്‍ യാതൊരുവിധ മുന്‍പരിചയവും ഇല്ലാത്ത അദ്ദേഹത്തിനായി. കൊച്ചി ആസ്ഥാനമായ ക്രിസില്‍ ബാത്ത് ആന്‍ഡ് വെല്‍നെസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കഥ വ്യത്യസ്തമാകുന്നതിങ്ങനെ…

ലക്ഷ്വറി റേഞ്ചില്‍ ഒരു വീടോ,വില്ലയോ,ഹോട്ടല്‍ ശൃംഖലകളോ പണിയുമ്പോള്‍ അതിന്റെ ബാത്ത്‌റൂമുകള്‍ നിര്‍മിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ തന്നെ ബില്‍ഡര്‍മാര്‍ പുലര്‍ത്തുന്നുണ്ട്. കെട്ടിടനിര്‍മാണത്തില്‍ വച്ച് പുലര്‍ത്തുന്ന ആ ലക്ഷ്വറി ടച്ച് ബാത്ത്‌റൂമുകളിലും നിഴലിച്ചു കാണണം എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ബാത്ത് ടബുകള്‍,ഷവറുകള്‍,പൈപ്പുകള്‍, ബാത്രൂം ഡിവൈഡറുകള്‍,സ്പാ തുടങ്ങി ഓരോ ഉല്‍പ്പന്നവും വ്യത്യസ്തമായിരിക്കണം. ഇത്തരത്തില്‍ വ്യത്യസ്തമായ ബാത്ത്‌റൂം ഫിറ്റിംഗ്‌സിന്റെ ശേഖരം ഒരുക്കിയാണ് കൊച്ചി ആസ്ഥാനമായ ക്രിസില്‍ ബാത്ത് ആന്‍ഡ് വെല്‍നെസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വ്യത്യസ്തമാകുന്നത്.

തെക്കേ ഇന്ത്യയുടെ ഭാഗമായ കേരളം , തമിഴ്‌നാട് , കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിശാലമായ ഡീലര്‍ നെറ്റ്‌വര്‍ക്ക് ഉള്ള ക്രീസിലിന് 150 ല്‍ പരം വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. സ്ഥാപനത്തിന്റെ മാനജിംഗ് ഡയറക്റ്റര്‍ ആയ എം കെ അന്‍സാരിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു ബിസിനസ് മോഡലാണ്, തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ച ബാത്ത്‌റൂം ഫിറ്റിംഗ്‌സ് സ്ഥാപനമാക്കി ക്രിസിലിനെ മാറ്റിയത്. എംഫില്‍ കഴിഞ്ഞശേഷം ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്തുവരികയായിരുന്ന അന്‍സാരി തീര്‍ത്തും അവിചാരിതമായാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. എന്ത് ബിസിനസ് തുടങ്ങണം എന്ന് വ്യക്തമായ ധാരണയില്ല. പറയത്തക്ക ലക്ഷ്യങ്ങളും ബിസിനസില്‍ ഇല്ല. എന്നാല്‍ തന്റെ തട്ടകം ഒന്ന് മാറ്റി പിടിക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നല്‍ കലശലായി ഉണ്ടാകുകയും ചെയ്തു. പിഎച്ച്ഡി പാതിവഴിയില്‍ ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എതിര്‍പ്പുമായി പ്രിയപ്പെട്ടവര്‍ ചുറ്റും കൂടി. ഒടുവില്‍ തന്റെ പിഎച്ച്ഡി ഗൈഡിനോട് തന്നെ അന്‍സാരി അഭിപ്രായം ചോദിച്ചു. ബിസിനസിലേക്ക് ഇറങ്ങാന്‍ വിദ്യാഭ്യാസം ഒരു തടസ്സം ആകരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ രണ്ടാമതൊന്നു ആലോചിക്കാതെ അന്‍സാരി ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

സാനിറ്ററി വെയറുമായി തുടക്കം

1990 കളുടെ തുടക്കത്തിലായിരുന്നു അന്‍സാരിയുടെ ബിസിനസിലേക്ക് ചുവടുമാറാനുള്ള തീരുമാനം. ആ സമയത്ത് വിപണിയില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക റീറ്റെയ്ല്‍ ഹോള്‍സെയില്‍ സ്ഥാപങ്ങളെപ്പറ്റിയും മൂലധനനിക്ഷേപത്തെ പറ്റിയും വരുംകാല സാധ്യതകളെ പറ്റിയും അന്‍സാരി ഒരു പഠനം നടത്തിയിരുന്നു. ആ പഠനത്തിന്റെ വെളിച്ചത്തിലാണ് തന്റെ പ്രവര്‍ത്തന മേഖല തെരെഞ്ഞെടുത്തത്. 1993 ല്‍ സാനിറ്ററി വെയറുകള്‍ വിതരണം ചെയ്യുന്ന യൂണിവേഴ്‌സല്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിലൂടെയായിരുന്നു ബിസിനസിലേക്കുള്ള തുടക്കം. വ്യത്യസ്തമായ സാനിറ്ററി വെയര്‍ ഉല്‍പ്പന്നങ്ങളാണ് അന്ന് അന്‍സാരി വിപണിയില്‍ എത്തിച്ചത്. ക്ലോസറ്റുകള്‍,സിങ്കുകള്‍,വാഷ്‌ബേസിനുകള്‍ തുടങ്ങു അനേകം ഉളപ്പന്നങ്ങള്‍ കുറഞ്ഞ ചെലവിലും ഉന്നത ഗുണനിലവാരത്തിലും അന്‍സാരി വിപണിയില്‍ എത്തിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കെട്ടിടനിര്‍മാണ രംഗത്തെ മികവുറ്റ സ്ഥാപനമായി യൂണിവേഴ്‌സല്‍ ഏജന്‍സീസ് മാറി.

ആഗോള വിപണിയില്‍ ഏത് പുതിയ ഉല്‍പ്പന്നം ഇറങ്ങിയാലും അത് കേരളത്തില്‍ എത്തിക്കാന്‍ ക്രിസില്‍ ശ്രമിക്കും. നല്‍കുന്ന വിലക്ക് അനുസരിച്ച മൂല്യം ഉല്‍പ്പന്നങ്ങളില്‍ ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. ക്രീസിലിന്റെ വിജയത്തിന്റെ രഹസ്യവും ഉപഭോക്താക്കളുമായി ഉള്ള തുറന്ന ബന്ധമാണ്. ആരും തന്നെ അസംതൃതരായി ഞങ്ങളുടെ ഷോറൂമില്‍ നിന്നും പോകുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല’

ഏകദേശം 11 വര്‍ഷക്കാലം ഈ സ്ഥാപനം വിജയകരമായി തന്നെ നടത്തിക്കൊണ്ട് പോകാന്‍ അന്‍സാരിക്ക് കഴിഞ്ഞു. അതിനുശേഷമാണ് ബിസിനസ് നവീകരണത്തെപ്പറ്റി അന്‍സാരി ചിന്തിക്കുന്നത്. 2004 ല്‍ ഇന്‍ഡോ ചൈന ബിസിനസ് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിയിലെ നൂലാമാലകള്‍ പിന്‍വലിക്കപ്പെട്ടു. ലക്ഷ്വറി ബാത്ത്‌റൂം ഫിറ്റിംഗ്‌സിന്റെ വിപണനം എന്ന ആശയം ഇതിലൂടെ അന്‍സാരിയുടെ മനസ്സില്‍ വേരുറപ്പിക്കുകയായിരുന്നു. ലക്ഷ്വറി ബാത്ത്‌റൂം ഫിറ്റിങ്‌സ് ഏറ്റവും കൂടുതല്‍ വൈദഗ്ദ്യത്തോടെ ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയില്‍ ആയിരുന്നു.

അന്‍സാരി ഉടന്‍ തന്നെ ചൈനയിലേക്ക് പോയി. ബാത്ത്‌റൂം ഫിറ്റിംഗ്‌സിലെ പ്രധാന ഉല്‍പ്പന്നങ്ങളായ ക്‌ളോസറ്റ്, പൈപ്പുകള്‍, ഷവര്‍, ബാത്ത് ടബ്, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്റ്ററികള്‍ സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്തത്. അതുപ്രകാരം കരാര്‍ ഉണ്ടാക്കി അവിടെ നിന്നും ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ചു വില്‍പന തുടങ്ങി. 2004 ആണ് ക്രിസില്‍ ബാത്ത് ആന്‍ഡ് വെല്‍നെസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആ കാലയളവില്‍ വിപണിയില്‍ ഉണ്ടായിരുന്ന സാനിറ്ററി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്വറി ഉല്‍പ്പന്നങ്ങളിലാണ് അന്‍സാരി കൂടുതല്‍ ശ്രദ്ധിച്ചത്. ഇതുപ്രകാരം ചൈനയില്‍ നിന്നും ക്രിസില്‍ എന്ന ബ്രാന്‍ഡില്‍ പലതരം ബാത്ത്‌റൂം ഫിറ്റിംഗ്‌സ് കേരളത്തില്‍ എത്തിച്ചു. സൗത്ത് ഇന്ത്യന്‍ വിപണിയെയാണ് തുടക്കത്തിലേ ലക്ഷ്യമിട്ടത് . ഇന്ന് 300 ല്‍ പരം എ ക്ലാസ് ഡീലര്‍മാരാണ് ക്രീസിലിന് ഉള്ളത്. 150 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ക്രിസില്‍ വിപണിയില്‍ എത്തിക്കുന്നു.ചൈനയിലെ 29 ഫാക്റ്ററികളുമായാണ് ക്രിസിലിന് കരാര്‍ ഉള്ളത്.

നിലവില്‍ 80 കോടി രൂപയുടെ വിറ്റുവരവാണ് ക്രീസിലിന് ഉള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെയും 100 കോടി രൂപയുടെ വിറ്റുവരവ് നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ബാത്ത്‌റൂം ഫിറ്റിങ്‌സ് വിപണി അനുദിനം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനാല്‍ ദീര്‍ഘകാല പദ്ധതികളെക്കാള്‍ ഹ്രസ്വകാല പദ്ധതികള്‍ക്കാണ് സ്ഥാപനം മുന്‍തൂക്കം നല്‍കുന്നത്

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വിപണി. ഈ രംഗത്തെ മാറ്റങ്ങളെ സസൂഷ്മം വീക്ഷിക്കുന്നതാണ് ക്രീസിലിന്റെ വിജയ രഹസ്യം. ”ആഗോള വിപണിയില്‍ ഏത് പുതിയ ഉല്‍പ്പന്നം ഇറങ്ങിയാലും അത് കേരളത്തില്‍ എത്തിക്കാന്‍ ക്രിസില്‍ ശ്രമിക്കും. സാനിറ്ററി വെയറുകളും ബാത്ത്‌റൂം ഫിറ്റിംഗുകളും ആദ്യമൊക്കെ ജനങ്ങള്‍ക്ക് ആവശ്യം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആവശ്യം എന്നതിനപ്പുറം ലക്ഷ്വറിയുടെ പര്യായമായാണ് അവയെ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ രംഗത്ത് ജനങ്ങളുടെ പര്‍ച്ചേസിംഗ് പവറിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ജനങ്ങള്‍ക്ക്, അവരുടെ അഭിരുചിക്ക് ആവശ്യമായതെന്തോ അതാണ് ക്രിസില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. നല്‍കുന്ന വിലക്ക് അനുസരിച്ച മൂല്യം ഉല്‍പ്പന്നങ്ങളില്‍ ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. ക്രീസിലിന്റെ വിജയത്തിന്റെ രഹസ്യവും ഉപഭോക്താക്കളുമായി ഉള്ള തുറന്ന ബന്ധമാണ്. ആരും തന്നെ അസംതൃതരായി ഞങ്ങളുടെ ഷോറൂമില്‍ നിന്നും പോകുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല” അന്‍സാരി പറയുന്നു. നിലവില്‍ 80 കോടി രൂപയുടെ വിറ്റുവരവാണ് ക്രീസിലിന് ഉള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെയും 100 കോടി രൂപയുടെ വിറ്റുവരവ് നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വിപണി അനുദിനം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനാല്‍ ദീര്‍ഘകാല പദ്ധതികളെക്കാള്‍ ഹ്രസ്വകാല പദ്ധതികള്‍ക്കാണ് സ്ഥാപനം മുന്‍തൂക്കം നല്‍കുന്നത്.

”വളരെ ചെറിയ സമയത്തിനുള്ളില്‍ വിപണിയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചതില്‍ ഉപഭോക്താക്കള്‍ക്കളോടും സ്ഥാപനത്തിലെ ജോലിക്കാരോടും ഞാന്‍ ഒരുപോലെ കടപ്പെട്ടിരിക്കുന്നു. അതീവ ശ്രദ്ധയോടെയാണ് സ്ഥാപനത്തിന്റെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് താമസിയാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ക്രിസിലിന് കഴിയും എന്നാണ് വിശ്വാസം” അന്‍സാരി പറയുന്നു. ഒപ്പം, ഈ രംഗത്ത് കേരളത്തിലെ ഒന്നാം നമ്പര്‍ സ്ഥാപനമാകുക എന്ന ലക്ഷ്യവും അന്‍സാരി മറച്ചു വയ്ക്കുന്നില്ല.

Comments

comments