വരാപ്പുഴ കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം

വരാപ്പുഴ കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ്് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്‌ഐ ദീപക്കും റിമാന്‍ഡിലാണ്. ഇവര്‍ക്കെതിരേ് അന്വേഷണ സംഘം കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 

Comments

comments

Categories: More