ഓള്‍ കേരള ഇന്റര്‍ക്ലബ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ്: അക്വാറ്റിക്‌സ് ക്ലബ് ചാംപ്യന്മാര്‍

ഓള്‍ കേരള ഇന്റര്‍ക്ലബ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ്: അക്വാറ്റിക്‌സ് ക്ലബ് ചാംപ്യന്മാര്‍

വിവിധ ജില്ലകളില്‍ നിന്നു 18 ക്ലബുകളിലെ 180ലേറെ കളിക്കാര്‍ പങ്കെടുത്തു

കൊച്ചി: സംസ്ഥാനത്താദ്യമായി സംഘടിപ്പിച്ച ഓള്‍ കേരള ഇന്റര്‍ക്ലബ് പ്രൈസ് മണി ബാഡ്മിന്റണ്‍ ഡബിള്‍സ് ടീം ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ അക്വാറ്റിക് ക്ലബ് വിജയികളായി. വെണ്ണല സെഞ്ച്വറി ക്ലബ്ബിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

എറണാകുളം വെണ്ണല എന്‍ജിനീയേഴ്‌സ് ക്ലബില്‍ നടന്ന ടൂര്‍ണമെന്റില്‍ വിവിധ ജില്ലകളില്‍ നിന്നു 18 ക്ലബുകളിലെ 180ലേറെ കളിക്കാര്‍ പങ്കെടുത്തു. അസോസിയേഷന്‍ ഓഫ് രജിസ്‌ട്രേഡ് സോഷ്യല്‍ ക്ലബ്‌സ് ഓഫ് കേരളയായിരുന്നു പരിപാടിയുടെ സംഘാടകര്‍.

ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയുമാണ് പ്രൈസ് മണിയെന്ന് ടൂര്‍ണമെന്റ് കണ്‍വീനറും മുന്‍ ഇന്ത്യന്‍ താരവുമായ ജോണ്‍ ഓഫ് മാതാ അറിയിച്ചു. സമ്മാനവിതരണം പി ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.

80 പ്ലസ് ഡബിള്‍സില്‍ ജിജോ പി ചാക്കോ വി ജെ ജോഷി എന്നിവര്‍ 21-15, 20-21, 21-24ന് റെക്‌സണ്‍ അലോഷ്യസ് ടീമിനെ പരാജയപ്പെടുത്തി. 90 പ്ലസ് ഡബിള്‍സില്‍ എ ആര്‍ ജ്യോതിഷ് ഐസക്ക് ടി കുന്നത്ത് ടീം 21-14, 21-14ന് അനിയന്‍-സന്തോഷ് ഈപ്പന്‍ ടീമിനെ പരാജയപ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ കാക്കനാട് റേക്ക ക്ലബ്ബിലെ ബിജു റോയ്-സിജിലി മിനി ടീം പാടക്കാട് ടോലന്‍ സ്‌ക്വയര്‍ ക്ലബ്ബിലെ വാമനന്‍ സന്ധ്യ ടീമിനെ 15-6, 15-7ന് പരാജയപ്പെടുത്തി.

Comments

comments

Categories: More