നവയൗവനം നേടി 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821

നവയൗവനം നേടി 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821

ട്വിറ്റര്‍ വഴിയാണ് ബൈക്ക് പുറത്തിറക്കിയത്. പൂര്‍ണമായും ഡിജിറ്റല്‍ ലോഞ്ച്

ന്യൂഡെല്‍ഹി : 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.51 ലക്ഷം രൂപയാണ് വില. ട്വിറ്റര്‍ വഴിയാണ് ബൈക്ക് പുറത്തിറക്കിയത്. പൂര്‍ണമായും ഡിജിറ്റല്‍ ലോഞ്ച്. ഡുകാറ്റി മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളിന്റെ 2018 മോഡല്‍ തുടര്‍ന്നും 821 സിസി, ടെസ്റ്റാസ്‌ട്രെറ്റ എല്‍-ട്വിന്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 9,250 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 7,750 ആര്‍പിഎമ്മില്‍ 86 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബൈക്കിന്റെ പവര്‍ ഇപ്പോള്‍ അല്‍പ്പം കുറച്ചിരിക്കുന്നു. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച് എന്നീ ഓപ്ഷണലുകള്‍ സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പുതിയ ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് 2018 മോഡലിന് ലഭിച്ചിരിക്കുന്നു. ഭാരത് സ്‌റ്റേജ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821.

പുതിയ എല്‍ഇഡി ഹെഡ്‌ലാംപ് (മോണ്‍സ്റ്റര്‍ 1200 ഉപയോഗിക്കുന്ന), സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്യാവുന്ന ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ (ഓപ്ഷണല്‍ ഡുകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം സഹിതം) എന്നിവ 2018 മോഡല്‍ മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളിലെ മറ്റ് പരിഷ്‌കാരങ്ങളാണ്. 1993 മുതല്‍ മോണ്‍സ്റ്റര്‍ എം900 മോട്ടോര്‍സൈക്കിളില്‍ കണ്ടുവരുന്ന റിയര്‍ ഡിസൈനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2018 മോഡല്‍ മോണ്‍സ്റ്റര്‍ 821 ന്റെ പിന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. റിയര്‍ ഇപ്പോള്‍ സ്ലിം ആണെന്ന് മാത്രമല്ല, കൂടുതല്‍ ക്ലാസിക്കുമാണ്.

അര്‍ബന്‍, ടൂറിംഗ്, സ്‌പോര്‍ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ മുമ്പത്തെപ്പോലെ മോണ്‍സ്റ്റര്‍ 821 ല്‍ ഇപ്പോഴുമുണ്ട്. ത്രോട്ടില്‍ റെസ്‌പോണ്‍സ്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയ്ക്കായി ഓരോ റൈഡിംഗ് മോഡിനും വ്യത്യസ്ത സെറ്റിംഗ്‌സ് കാണാം. എട്ട് ലെവലുകളുള്ള ട്രാക്ഷന്‍ കണ്‍ട്രോളില്‍നിന്ന് 3 സ്‌റ്റെപ് സെറ്റിംഗ് എബിഎസ് തെരഞ്ഞെടുക്കാന്‍ കഴിയും. അര്‍ബന്‍ മോഡിലായിരിക്കുമ്പോള്‍ 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളിന്റെ പവര്‍ ഏകദേശം 75 ബിഎച്ച്പിയായി കുറയും. സ്‌പോര്‍ട്, ടൂറിംഗ് മോഡുകളില്‍ എന്‍ജിന്‍ ഔട്ട്പുട്ട് മുഴുവനായി ലഭിക്കും. എന്നാല്‍ ടൂറിംഗ് മോഡില്‍ പവര്‍ ഡെലിവറി അല്‍പ്പം കുറയും. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ പുതുതായി ഫ്യൂവല്‍ ഗേജ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ നല്‍കിയിരിക്കുന്നു. മോണ്‍സ്റ്റര്‍ 821 ന്റെ മുന്‍ഗാമിയില്‍ ഇവ കണ്ടിരുന്നില്ല. 2018 മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളിന് 18.51 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് ഡുകാറ്റി അവകാശപ്പെടുന്നു.

1992 ല്‍ പുറത്തിറങ്ങിയ ആദ്യ തലമുറ മോണ്‍സ്റ്ററിനോടുള്ള ആദരസൂചകമായി യെല്ലോ ഷേഡിലും മോണ്‍സ്റ്റര്‍ 821 ലഭിക്കും. 18.51 കിലോമീറ്ററാണ് ഇന്ധനക്ഷമത

മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്നത്. മുന്‍ ചക്രത്തില്‍ ബ്രെംബോ മോണോബ്ലോക് എം4.32 കാലിപറുകള്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌കുകളും പിന്‍ ചക്രത്തില്‍ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം 245 എംഎം ഡിസ്‌കും നല്‍കിയിരിക്കുന്നു. ബ്ലാക്ക്, റെഡ് നിറങ്ങള്‍ കൂടാതെ 1992 ല്‍ പുറത്തിറങ്ങിയ ആദ്യ തലമുറ മോണ്‍സ്റ്ററിനോടുള്ള ആദരസൂചകമായി യെല്ലോ ഷേഡിലും മോണ്‍സ്റ്റര്‍ 821 ലഭിക്കും. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഈയിടെ പുറത്തിറക്കിയ സുസുകി ജിഎസ്എക്‌സ്-എസ്750, കാവസാക്കി ഇസഡ്900 എന്നിവയാണ് 2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍.

Comments

comments

Categories: Auto