ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബിന്റെ വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്.

മേയ് രണ്ടാം തിയ്യതി ഡല്‍ഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അറിയിച്ചു.
മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നെന്നും മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നുമുള്ള വിവാദ പരാമര്‍ശങ്ങള്‍ക്കു ശേഷം സിവില്‍ എന്‍ജിനീയര്‍മാര് സിവില്‍സര്‍വീസില്‍ ചേരണമെന്ന പ്രസ്താവനയും നടത്തിയിരുന്നു. കഴിഞ്ഞമാസമാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Comments

comments

Categories: More