ഉണക്കമുന്തിരിയുടെ ഗുണങ്ങളറിയാം..

ഉണക്കമുന്തിരിയുടെ ഗുണങ്ങളറിയാം..

ഉണങ്ങിയ പഴങ്ങളില്‍ ഏറ്റവും സ്വാദും മധുരവും ഉള്ളവയാണ് ഉണക്കമുന്തിരി. ഊര്‍ജ ലഭ്യത ഉയര്‍ത്തുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഉണക്കമുന്തിരി അത്യുത്തമമാണ്.

ദഹനം മെച്ചപ്പെടുത്തുക, അസ്ഥികള്‍ക്ക് ബലം നല്‍കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതില്‍ നിന്നു ലഭിക്കും. കണ്ണിന്റെ ആരോഗ്യം, മികച്ച കാഴ്ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്‌സ് ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വയറിന് നല്ലതാണ്. ഉണക്കമുന്തിരിയില്‍ അടങ്ങിയ ഫൈബര്‍ വെള്ളത്തിന്റെ സാന്നിദ്ധ്യത്തില്‍ വീര്‍ക്കും. ഇത് വയറിന് അയവ് നല്‍കുകയും മലബന്ധത്തിന് ആശ്വാസം നല്‍കുകയും ചെയ്യും. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് കുടലിന്റെ ചലനം ക്രമമായി നിലനിര്‍ത്തും കൂടാതെ വിഷപദാര്‍ത്ഥങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഫൈബര്‍ സഹായിക്കുകയും ചെയ്യും. ഉണക്കമുന്തരിയില്‍ പൊട്ടാസ്യവും മഗ്‌നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും ചെയ്യും. സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കും.

പല്ലുകളുടെ തേയ്മാനം, പേടുകള്‍, വിള്ളല്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഒലിയനോലിക് ആസിഡാണ് പല്ലുകളെ സംരക്ഷിക്കുന്നത്. വായില്‍ ബാക്ടീരിയ വളരുന്നത് തടഞ്ഞ് പല്ലുകള്‍ കോടുകൂടാതെയിരിക്കാന്‍ ഉണക്കമുന്തരി സഹായിക്കും. ഇതില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെ തേയ്മാനവും പൊട്ടലും തടയും. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണക്കമുന്തിരി ഫലം ചെയ്യും. ഉണക്കമുന്തിരിയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക് മികച്ചതാണ്. സന്ധിവാതങ്ങളില്‍ നിന്നും ഇവ നിങ്ങളെ അകറ്റി നിര്‍ത്തും. കൂടാതെ രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുകയും ചെയ്യും. വൃക്കയ്ക്കും കരളിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയില്‍ കല്ല് ഉണ്ടാകുന്നതും വീണ്ടും വരുന്നതും തടയും . ഉണക്കമുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് വൃക്കയില്‍ കല്ല് വരുന്നത് തടയും. വൃക്കയില്‍ കല്ലുള്ളവരോട്് ഉണക്കമുന്തിരി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഇതാണ്. ഉണക്കമുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനീമിയക്ക് പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ് ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.

Comments

comments

Categories: Health