ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്

ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്

ബാഴ്‌സലോണ: ലാലിഗ കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. ബാഴ്‌സലോണ ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സൂപ്പര്‍ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്‌സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലാലിഗ കിരീടം ബാഴ്‌സലോണ ഉറപ്പിച്ചത്.

മെസിയും കുടീഞ്ഞോയും നേടിയ ഗോളുകളുടെ ബലത്തില്‍ 20ന് മുന്നിട്ടു നിന്ന ബാഴ്‌സ താരങ്ങളെ ഞെട്ടിച്ചാണ് 40, 64 മിനിറ്റുകളില്‍ ഡിപ്പോര്‍ട്ടീവോ തിരിച്ചടിച്ചത്. പെരസും കൊലാക്കുമാണ് ഡിപ്പോര്‍ട്ടീവയുടെ മുന്നേറ്റങ്ങള്‍ ഗോളാക്കി മാറ്റിയത്. 82ാം മിനിറ്റില്‍ മെസി വീണ്ടും ബാഴ്‌സയുടെ സൂപ്പര്‍ഹാറോ ആയി മാറി. സുവാരസ് നല്‍കിയ പന്ത് കൃത്യമായി മെസി ഡിപ്പോര്‍ട്ടീവയുടെ വലയിലെത്തിച്ചു. സ്‌കോര്‍ 23. മൂന്നാം ഗോളിന്റെ ആഘോഷം ഗാലറിയില്‍ അടങ്ങും മുന്‍പ് മെസിയും സുവാരസും ചേര്‍ന്ന് ഡിപ്പോര്‍ട്ടീവയ്‌ക്കെതിരെ ഗോളടിച്ചു. അത് മെസിയ്ക്ക് ഹാട്രിക് ഗോള്‍കൂടിയായിരുന്നു.

ലാലിഗയിലെ 25ാം കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണയുടെ കഴിഞ്ഞ 10 സീസലണുകളിലെ ഏഴാം കിരീടധാരണമാണിത്. റയല്‍മാഡ്രിഡ് ആണ് ലാലിഗ കിരീട നേട്ടത്തില്‍ മുന്നില്‍.

Comments

comments

Categories: Slider, Sports