ബംഗാളിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഇടിമിന്നലില്‍ 13 പേര്‍ മരിച്ചു

ബംഗാളിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഇടിമിന്നലില്‍ 13 പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മിന്നലിലും 13 പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഇരുപത്തിയഞ്ചോളം പേര്‍ക്കു പരുക്കേറ്റു. നാദിയ, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനസ് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ വീതവും ദക്ഷിണ്‍ ദിനജ്പൂര്‍, മാല്‍ഡ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് മരണപ്പെട്ടത്. വയലില്‍ പണിയെടുക്കുന്നതിനിടെ മിന്നലേറ്റാണ് ഭൂരിഭാഗം പേരും മരിച്ചതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുരുലിയ ജില്ലയില്‍ പരുക്കേറ്റ നാലു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളും വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Comments

comments

Categories: FK News