Archive

Back to homepage
Current Affairs

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ അവതാളത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വീണ്ടും മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഇനിയും പൂര്‍ത്തിയായില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്റെ താളം തെറ്റിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം സഹകരണ വകുപ്പിന്

FK News

ബംഗാളിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഇടിമിന്നലില്‍ 13 പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മിന്നലിലും 13 പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഇരുപത്തിയഞ്ചോളം പേര്‍ക്കു പരുക്കേറ്റു. നാദിയ, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനസ് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ വീതവും ദക്ഷിണ്‍ ദിനജ്പൂര്‍, മാല്‍ഡ എന്നിവിടങ്ങളില്‍

More

ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ വധിച്ചു

ജമ്മു: ജമ്മുകാശ്മീരിലെ ദ്രബ്ഗാം മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍

Current Affairs

കവീന്ദര്‍ ഗുപ്ത ജമ്മു ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ നിര്‍മല്‍ സിങ് രാജിവെച്ച സാഹചര്യത്തിലാണ് പുതിയ ചുമതല. തിങ്കളാഴ്ച 12 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മെഹബൂബ

Uncategorized

ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണു; നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

  തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണു. ഇതിനിടയില്‍ നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

World

കാബൂളില്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

  കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വണ്‍ടിവി ബ്രോഡ്കാസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടു സ്‌ഫോടനങ്ങളിലൊന്നില്‍പ്പെട്ട് വാര്‍ത്താ ഏജന്‍സിയായ

Health

ഉണക്കമുന്തിരിയുടെ ഗുണങ്ങളറിയാം..

ഉണങ്ങിയ പഴങ്ങളില്‍ ഏറ്റവും സ്വാദും മധുരവും ഉള്ളവയാണ് ഉണക്കമുന്തിരി. ഊര്‍ജ ലഭ്യത ഉയര്‍ത്തുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഉണക്കമുന്തിരി അത്യുത്തമമാണ്. ദഹനം മെച്ചപ്പെടുത്തുക, അസ്ഥികള്‍ക്ക് ബലം നല്‍കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതില്‍ നിന്നു ലഭിക്കും. കണ്ണിന്റെ ആരോഗ്യം, മികച്ച കാഴ്ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന

More

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബിന്റെ വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്. മേയ് രണ്ടാം തിയ്യതി ഡല്‍ഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണുമെന്ന് മുതിര്‍ന്ന ബി ജെ പി

More

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു.

തൃശൂര്‍: ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.  

More

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട എഐ825 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.  

Slider Sports

ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്

ബാഴ്‌സലോണ: ലാലിഗ കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. ബാഴ്‌സലോണ ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സൂപ്പര്‍ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്‌സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലാലിഗ കിരീടം ബാഴ്‌സലോണ ഉറപ്പിച്ചത്. മെസിയും കുടീഞ്ഞോയും

More

ലിഗ കേസ്; രാസപരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊല്ലപ്പെട്ട കേസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്ന് ലഭിക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും. കേസില്‍ പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങളില്‍ ഇവരുടേതടക്കമുള്ളവ കണ്ടെത്തിയാല്‍ അറസ്റ്റ്