2025 ഓടെ പകുതി വില്‍പ്പന ഇലക്ട്രിക് കാറുകളെന്ന് വോള്‍വോ

2025 ഓടെ പകുതി വില്‍പ്പന ഇലക്ട്രിക് കാറുകളെന്ന് വോള്‍വോ

ഇലക്ട്രിക് വാഹനങ്ങളുടെ പകുതി വില്‍പ്പന ചൈനീസ് വിപണിയിലായിരിക്കണമെന്ന് വോള്‍വോ ആഗ്രഹിക്കുന്നു

ബെയ്ജിംഗ് : 2025 ഓടെ വില്‍ക്കുന്ന കാറുകളുടെ അമ്പത് ശതമാനം ഫുള്ളി ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് വോള്‍വോ. ബെയ്ജിംഗ് മോട്ടോര്‍ ഷോയോടനുബന്ധിച്ചാണ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ പ്രഖ്യാപനം. 2019 മുതല്‍ എല്ലാ മോഡലുകളുടെയും മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പകുതി വില്‍പ്പന ചൈനീസ് വിപണിയിലായിരിക്കണമെന്നും വോള്‍വോ ആഗ്രഹിക്കുന്നു. ഒരു ഓട്ടോ ഷോയില്‍ ഇതാദ്യമായി ഒരു കമ്പനി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും ബെയ്ജിംഗ് സാക്ഷ്യം വഹിച്ചു.

കാറുകളുടെ വൈദ്യുതീകരണം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വോള്‍വോ സുപ്രധാന പ്രഖ്യാപനം നടത്തിയതായി വോള്‍വോ കാര്‍സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹകന്‍ സാമുവല്‍സ്‌സണ്‍ ഓര്‍മ്മപ്പെടുത്തി. ലോകത്തെ മുന്‍നിര ഇലക്ട്രിക് കാര്‍ വിപണിയായ ചൈനയില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ ഇലക്ട്രിക് ഭാവി വോള്‍വോയുടേത് കൂടിയാണെന്ന് ഹകന്‍ സാമുവല്‍സ്‌സണ്‍ പറഞ്ഞു.

ചൈനയുടെ ഇലക്ട്രിക് ഭാവി വോള്‍വോയുടേത് കൂടിയാണെന്ന് ഹകന്‍ സാമുവല്‍സ്‌സണ്‍

നിലവില്‍ എസ്90, എസ്90എല്‍ ടി8 ട്വിന്‍ എന്‍ജിന്‍ വോള്‍വോ ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഈയാഴ്ച്ച ചൈനയില്‍ വോള്‍വോ എക്‌സ് സി60 ടി8 ട്വിന്‍ എന്‍ജിന്റെ ഉല്‍പ്പാദനം ആരംഭിക്കും. ചൈനയിലെ വോള്‍വോയുടെ മൂന്ന് പ്ലാന്റുകളിലും പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് കാറുകള്‍ ഉടനെ നിര്‍മ്മിച്ചുതുടങ്ങും. വാള്‍വോയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന.

Comments

comments

Categories: Auto