പോക്‌സോ നിയമത്തില്‍ ഭേദഗതി

പോക്‌സോ നിയമത്തില്‍ ഭേദഗതി

ന്യൂഡല്‍ഹി: പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തി. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമത്തില്‍ ഇനി മുതല്‍ ആണ്‍കുട്ടികളും ഉള്‍പ്പെടും. 12 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും ഇതോടെ വധഷിക്ഷ ലഭിക്കും. കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയമാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രില്‍ 22നായിരുന്നു രാംഷ്ട്രപതി രാംനാഥ് കോവിന്ദ്, പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന പോക്‌സോ നിയമത്തില്‍ ഒപ്പുവെച്ച് സാധുത വരുത്തിയത്. തുടര്‍ന്ന് രാജ്യത്ത് ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ഒരു വുഭാഗമാളുകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

Comments

comments

Categories: FK News
Tags: pocso act