മഹാരാഷ്ട്രയില്‍ രണ്ട് എന്‍സിപി നേതാക്കള്‍ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്രയില്‍ രണ്ട് എന്‍സിപി നേതാക്കള്‍ വെടിയേറ്റ് മരിച്ചു

മുംബൈ: അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് എന്‍സിപി നേതാക്കള്‍ കൊല്ലപ്പെട്ടു. യോഗേഷ് റാല്‍ബട്ട്, രാജേഷ് റാല്‍ബര്‍ട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ മാസം അഹമ്മദ്‌നഗറില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ എന്‍സിപി എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. സഞ്ജയ് കോത്കര്‍, വസന്ത് ആനന്ദ് തുബൈ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

Comments

comments

Categories: FK News