ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ദക്ഷിണ കൊറിയ

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് ദക്ഷിണ കൊറിയയുടെ വിശദീകരണം. അടുത്ത മാസം നടക്കുന്ന പൊതു ചടങ്ങില്‍ വെച്ച് ആണവപരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്നാണ് വിവരം. ഇതിനുപുറമെ ഇരു കൊറിയകളുടെയും ടൈംസോണ്‍ സമാനമാക്കാനും തീരുമാനമുണ്ട്. നിലവില്‍ ദക്ഷിണകൊറിയയുടെ ടൈംസോണില്‍ നിന്ന് അരമണിക്കൂര്‍ വ്യത്യാസമുണ്ട് ഉത്തരകൊറിയയുടേതിന്. ഇത് ദക്ഷിണ കൊറിയയുടെ സമയവുമായി സമാനമാക്കുമെന്ന് കിം ജോങ് ഉന്‍ തന്നെയാണ് വ്യക്തമാക്കിയത്.

 

 

Comments

comments

Categories: FK News
Tags: korea