Archive
സിയാസ് ഫേസ്ലിഫ്റ്റിന് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് ലഭിക്കും
ന്യൂഡെല്‍ഹി : മാരുതി സുസുകി സിയാസ് ഫേസ്ലിഫ്റ്റ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുറത്തിറക്കും. 2014 ല്‍ അവതരിപ്പിച്ചശേഷം കാറിന് ലഭിക്കുന്ന ആദ്യ പ്രധാന അപ്ഡേറ്റാണിത്. ഫേസ്ലിഫ്റ്റിന്റെ ഭാഗമായി പരിഷ്കരിക്കുന്ന കാറില്‍ പുതിയ കെ15ബി പെട്രോള്‍ എന്ജിന് നല്‍കിയേക്കുമെന്നതാണ് സന്തോഷം ജനിപ്പിക്കുന്ന കാര്യം.
എടിഎമ്മുകളില്‍ രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു
ലഖ്നൗ: രാജ്യത്തെ എടിഎമ്മുകളില്‍ രണ്ടായിരം രൂപയുടെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നു. ശനിയാഴ്ച കാണ്‍പൂരിലെ എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് രണ്ടായിരത്തിന്റെ കള്ളനോട്ട് ലഭിച്ചത്. പിന്‍വലിച്ച 2000 രൂപയുടെ ഏഴ് നോട്ടുകളില്‍ ഒരെണ്ണം കള്ളനോട്ടും ബാക്കിയുള്ളവ കീറിയതുമായിരുന്നെന്ന് പ്രശാന്ത് മയ്യൂരിയ പറഞ്ഞു. കുറച്ചുനാളുകള്‍ക്ക് മുമ്പും
ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ അവതരിപ്പിച്ചു
ബെയ്ജിംഗ് : അമേരിക്കന്‍ എസ്യുവി നിര്‍മ്മാതാക്കളായ ജീപ്പ് ചൈനയില്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍ അവതരിപ്പിച്ചു. ജീപ്പിന്റെ വാഹന നിരയില്‍ ഗ്രാന്‍ഡ് ചെറോക്കീക്ക് മുന്നിലായിരിക്കും ഗ്രാന്‍ഡ് കമാന്‍ഡറിന് സ്ഥാനം. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ പുറത്തിറക്കും. ഈ വര്‍ഷം തുടക്കത്തിലാണ്
സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും
കൊല്ലം: സിപിഐ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും സുധാകര്‍ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടു. കാനം രാജേന്ദ്രന്, ബിനോയ് വിശ്വം എന്നിവരെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ തീരുമാനം. സാധാരണ ഗതിയില്‍ ഒരാള്‍ക്ക് സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ സാധിക്കുന്നത്
രോഹിത് ശര്‍മയുടെ വെടിക്കെട്ടില്‍ മുംബൈക്ക് മികച്ച ജയം
പൂനെ: രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റിന്റെ ജയം. രോഹിത് ശര്‍മ (56) പുറത്താകാതെ നേടിയ അര്‍ധസെഞ്ച്വറി മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ്
ഹോണ്ട നവി പരിഷ്കരിക്കുന്നതായി എച്ച്എംഎസ്ഐ
ന്യൂഡെല്‍ഹി : ഹോണ്ട നവിയുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ലെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). നവിയുടെ ഉല്‍പ്പാദനം ആരുമറിയാതെ ഹോണ്ട നിര്‍ത്തിയതായി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാര്‍ച്ചില്‍ ഉല്‍പ്പാദനം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവിയുടെ വില്‍പ്പന
കേരള സര്‍വകലാശാല; തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കേരള സര്‍വകലാശാല അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും.
കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍
കൊല്ലം: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത അദ്ദേഹം ഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ്. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പടെ 15 അംഗങ്ങള്‍ കേരളത്തില്‍
ഇലക്ട്രിക് ബസ്സുകള്‍ക്ക് പ്രചാരമേറുന്നു ; എണ്ണ ആവശ്യകതയില്‍ ഇടിവ് തുടങ്ങി
ന്യൂഡെല്‍ഹി : ഏഴ് വര്‍ഷം മുമ്പ് ബെല്‍ജിയത്തില്‍ നടന്ന കോണ്‍ഫറന്‍സിനിടെ ചൈനീസ് കമ്പനിയായ ബിവൈഡി ഇലക്ട്രിക് ബസ്സിന്റെ ആദ്യകാല മോഡല്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പലര്‍ക്കും അതൊരു തമാശയായിരുന്നു. ‘കളിപ്പാട്ടം’ നിര്‍മ്മിച്ചതിന് എല്ലാവരും ബിവൈഡിയെ നോക്കി പരിഹസിച്ചുവെന്ന് ചൈനയിലെ ഷെഞ്ജെന്‍ ആസ്ഥാനമായ കമ്പനിയുടെ യൂറോപ്പിലെ
എഞ്ചിന് തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: എഞ്ചിന് തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്കു പുറപ്പെട്ട എ ഐ 825 വിമാനമം അല്പസമയത്തിനകം തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആളപായമില്ല.
മഹാരാഷ്ട്രയില്‍ രണ്ട് എന്‍സിപി നേതാക്കള്‍ വെടിയേറ്റ് മരിച്ചു
മുംബൈ: അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് എന്‍സിപി നേതാക്കള്‍ കൊല്ലപ്പെട്ടു. യോഗേഷ് റാല്‍ബട്ട്, രാജേഷ് റാല്ബര്ട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ലിഗയുടെ മരണം; കസ്റ്റഡയിലുള്ള പ്രതികളുടെ മൊഴി കള്ളമെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: വാഴമുട്ടത്ത്് മരിച്ച വിദേശ നിത ലിഗയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലിരിക്കുന്നവരുടെ മൊഴികള്‍ കള്ളമാണെന്ന് തെളിഞ്ഞു. ലിഗ മരിച്ചെന്ന് കരുതുന്ന സമയം ഇവര്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് പോലീസ് മൊഴി നല്‍കിയത്. ആ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയും
സര്‍ക്കാരിനെതിരെ ജന്‍ ആക്രോശ് റാലിയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ റാലി നയിക്കുന്നു. ജന്‍ ആക്രോശ് എന്ന പേരില്‍ നടക്കുന്ന റാലിയെ രാംലീല മൈതാനത്ത് ഇന്ന് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. അരലക്ഷത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
കശ്മീരില്‍ ശക്തമായ ഭൂചലനം
ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാത്രി 10.45ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം.
പോക്സോ നിയമത്തില്‍ ഭേദഗതി
ന്യൂഡല്‍ഹി: പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തി. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമത്തില്‍ ഇനി മുതല്‍ ആണ്‍കുട്ടികളും ഉള്‍പ്പെടും. 12 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും ഇതോടെ വധഷിക്ഷ ലഭിക്കും. കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയമാണ്