വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണസംഘം നിയമോപദേശം തേടി

വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണസംഘം നിയമോപദേശം തേടി

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പറവൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കുന്നതില്‍ അന്വേഷണ സംഘം നിയമോപദേശം തേടി. കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ഉന്നതരെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയിരിക്കുന്നത്. വകുപ്പുതല നടപടി മതിയോ എന്ന കാര്യവും ഇതോടൊപ്പം പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണസംഘം നിയമോപദേശം തേടുന്നത്. 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി വരാപ്പുഴ എസ്‌ഐയേയും ആര്‍ടിഎഫിലെ മൂന്ന് ഉദ്യോഗസ്ഥരേയും പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവരില്‍ അന്വേഷണം ഒതുക്കുകയാണെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചവരെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

 

 

Comments

comments

Categories: FK News
Tags: varappuzha