പ്രഭാത ഭക്ഷണത്തിന് ഓട്‌സ്..

പ്രഭാത ഭക്ഷണത്തിന് ഓട്‌സ്..

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഓട്‌സ്. ഓട്‌സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്‌സിഡന്റ് എന്നിവയും നാരുകളും ധാരാളമുണ്ട്. ഇവയില്‍ സോഡിയം തീരെ കുറവുമാണ്. ഓട്‌സില്‍ കൂടുതല്‍ എനര്‍ജി കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. 66% കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്‌സില്‍ 11% വും നാരുകളാണ്. ഓട്‌സിന്റെ ഒട്ടുമിക്ക ഗുണങ്ങള്‍ക്കും കാരണം ഇവയിലെ നാരുകളില്‍ ഒന്നായ ബീറ്റ ഗ്ലൂക്കനാണ്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്‌സിനുണ്ട്. ഓട്്‌സ് കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പ്രഭാത ഭക്ഷണമാണ് ഓട്‌സ് & നട്‌സ്. ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കൂ..

ഓട്‌സ് & നട്‌സ്

ചേരുവകള്‍

ഓട്‌സ് – മുക്കാല്‍ കപ്പ്
കറുവാപ്പട്ട – കാല്‍ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
സ്ലൈസ് ചെയ്ത നേന്ത്രപ്പഴം – പാകത്തിന്
കശുവണ്ടി, നട്‌സ് – 2 ടേബിള്‍സ്പൂണ്‍
ആപ്പിള്‍ & ഡ്രൈ ഫ്രൂട്‌സ് – 2 ടേബിള്‍സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഓട്‌സ് ഒന്നരകപ്പ് വെള്ളം ചേര്‍ത്ത് ഒരു സോസ്പാനില്‍ തിളപ്പിക്കുക. തിളച്ച ശേഷം ചെറുതീയില്‍ വെള്ളം വറ്റിുന്നത് വരെ ഇളക്കുക. ഇതിലേക്ക് കറുവാപ്പട്ടയും ഉപ്പും ചേര്‍ക്കാം. ഇതിന് മുകളിലായി നട്‌സ്, കശുവണ്ടി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ചേര്‍ത്തെടുക്കാം. ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.

Comments

comments

Categories: Health