ചെങ്കോട്ടയുടെ സംരക്ഷണത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍

ചെങ്കോട്ടയുടെ സംരക്ഷണത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ സംരക്ഷണത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി. ഡാല്‍മിയ ഭാരത് ലിമിറ്റഡുമായാണ് കരാറൊപ്പിട്ടിരിക്കുന്നത്. ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സംയുക്തമായാണ് കരാറിന് ടെണ്ടര്‍ നല്‍കിയത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഭാരത് ലിമിറ്റഡ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 25 കോടിയാണ് കരാര്‍ തുക. ഏപ്രില്‍ തുടക്കത്തില്‍ കമ്പനി സര്‍ക്കാരുമായി കരാറിലെത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവരുന്നത്.

കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കേണ്ടത് കരാര്‍ പ്രകാരം ഡാല്‍മിയ ഗ്രൂപ്പിന്റെ ചുമതലയാണ്. ഫോര്‍ട്ടുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം സ്മാരകം സംരക്ഷിക്കേണ്ട ചുമതലയും ഗ്രൂപ്പിനാണ്. ടൂറിസം വകുപ്പിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും അനുമതിയോടെ റെഡ് ഫോര്‍ട്ടിലെത്തുന്നവരില്‍ നിന്ന് സന്ദര്‍ശക ഫീസ് ഈടാക്കാനും ഗ്രൂപ്പിന് കഴിയും. അതേസമയം, ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

 

Comments

comments

Categories: Current Affairs