വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐയെ പ്രതി ചേര്‍ക്കും

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐയെ പ്രതി ചേര്‍ക്കും

 

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ഇതേതുടര്‍ന്ന് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായി. സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ക്കണോ, വകുപ്പുതല നടപടി മതിയോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നിയമോപദേശം തേടിയ അന്വേഷണ സംഘത്തിന് നടപടിയെടുക്കാമെന്ന മറുപടിയാണ് ലഭിച്ചത്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, രേഖകളില്‍ തിരിമറി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, ഗൃഹനാഥനെ മര്‍ദ്ദിച്ച കേസില്‍ ശ്രീജിത്തിനെ പ്രതിയാക്കാന്‍ പൊലീസ് പ്രചരിപ്പിച്ചത് വ്യാജമൊഴിയാണെന്ന് വ്യക്തമായി. മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രേഖയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Comments

comments

Categories: FK News
Tags: varappuzha