വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍; ബസുടമകള്‍ക്കിടയില്‍ ഭിന്നത

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍; ബസുടമകള്‍ക്കിടയില്‍ ഭിന്നത

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ എടുത്തുകളയാനുള്ള തീരുമാനത്തില്‍ ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത. കണ്‍സെഷന്‍ നിര്‍ത്തലാക്കാന്‍ ബസുടമകള്‍ക്ക് അവകാശമില്ലെന്നും അത് നിശ്ചയിക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, കണ്‍സെഷന്‍ തുടരുമെന്ന് വ്യക്തമാക്കി. ഇന്ധനവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ കെഎസ്‌യു, എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Comments

comments

Categories: FK News
Tags: kerala bus

Related Articles