Archive

Back to homepage
Current Affairs

ചെങ്കോട്ടയുടെ സംരക്ഷണത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ സംരക്ഷണത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി. ഡാല്‍മിയ ഭാരത് ലിമിറ്റഡുമായാണ് കരാറൊപ്പിട്ടിരിക്കുന്നത്. ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സംയുക്തമായാണ് കരാറിന് ടെണ്ടര്‍ നല്‍കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഭാരത് ലിമിറ്റഡ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

More

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ശ്രീമൂലനഗരം സ്വദേശികളായ ഐബിന്‍ (20), റിസ്വന്‍ (23) എന്നിവരാണ് മരിച്ചത്. കാലടി ചെങ്ങല്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒഴുക്കില്‍പെട്ടതാകാമെന്നാണ് സംശയം.  

FK News

നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന് ആസാറാം

  ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ സംഭാഷണം ചര്‍ച്ചയാവുന്നു. ജയിലില്‍ നിന്നുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡാണ് ചര്‍ച്ചയ്ക്ക് വഴിവെക്കുന്നത്. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്നാണ് ആസാറാമിന്റെ പ്രവചനം.

Women

ശ്രദ്ധിക്കാം ഈ ഹെയര്‍ സ്‌റ്റൈലുകള്‍ പ്രായം തോന്നിക്കാനിടയാക്കും

ദിവസവും ഹെയര്‍ സ്റ്റെല്‍ പലതരത്തില്‍ പരീക്ഷിക്കാനാഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍ ചില ഹെയര്‍ സ്‌റ്റൈല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് ഇടയാക്കുമെന്ന് ശ്രദ്ധിച്ചിട്ടുണ്ടൊ? മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നതാണ് ഹെയര്‍ സ്റ്റൈല്‍. നാം ശ്രദ്ധിക്കാതെ പോവുന്ന പ്രധാനപ്പെട്ട പിഴവുകള്‍ എന്തൊക്കെയെന്ന് നോക്കാം. നടുവിലൂടെ വകയുന്നത് തലമുടി നടുവിലൂടെ

Sports

കാണികള്‍ എറിഞ്ഞ റൊട്ടി തൊട്ടുചുംബിച്ച് ഓസില്‍; എതിരാളികള്‍ പോലും ആരാധകരായ നിമിഷം

ലണ്ടന്‍: ഒറ്റ ദിവസം കൊണ്ട് ആഗോളതലത്തില്‍ പ്രശംസകളേറ്റുവാങ്ങുകയാണ് ആഴ്‌സണല്‍ ഫുട്‌ബോള്‍ താരമായ മൊസ്യൂത്ത് ഓസില്‍. കളിക്കിടെ എതിരാളികള്‍ അദ്ദേഹത്തിന് നേരെ എറിഞ്ഞ റൊട്ടിക്കഷ്ണം എടുത്ത് തൊട്ടുചുംബിച്ച് നെറുകയില്‍ വെച്ചതിന് ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് എടുത്ത് മാറ്റിവെച്ചാണ് ഭക്ഷണത്തോടുള്ള ആദരം അദ്ദേഹം പ്രകടിപ്പിച്ചത്.

FK News

ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ സര്‍ജന്‍ എത്താത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് സര്‍ജനെ യൂണിറ്റ് മേധാവി സ്ഥാനത്ത് നിന്ന് അടിയന്തിരമായി മാറ്റി. ഇതുവരെ നടന്ന സംഭവങ്ങളെപ്പറ്റി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആശുപത്രി സൂപ്രണ്ട്

FK News

സിപിഐ കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്ന് കനയ്യ കുമാര്‍

കൊല്ലം: ഇപ്പോഴത്തെ സിപിഐ നേതൃത്വം പാര്‍ട്ടിയെ കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യയാക്കിയെന്ന് കനയ്യ കുമാര്‍. കോണ്‍ഗ്രസുമായുള്ള സമീപനത്തെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നേതൃത്വത്തിന് വ്യക്തമായ നിലപാടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോഴത്തെ നേതൃത്വം പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തയ അദ്ദേഹം

World

യെമനിലെ വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു

സനാ: ഹൂതി വിമതരെ ലക്ഷ്യമിട്ട് സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമത വിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് വ്യോമാക്രമണം നടന്നതെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍

Business & Economy

ജിയോയുടെ അറ്റാദായം 510 കോടി രൂപ

ന്യൂഡല്‍ഹി: മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്റെ വളര്‍ച്ചയുമായി ജിയോ. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ അറ്റാദായമായി രേഖപ്പെടുത്തിയിരിക്കുന്നത് 510 കോടി രൂപയാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഇത് 504 കോടിയായിരുന്നു. കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനം 7,120

FK News

മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് കെആര്‍ മീരയ്ക്ക്

തിരുവനന്തപുരം: മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് കെആര്‍ മീര കരസ്ഥമാക്കി. ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ. പിആര്‍സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡില്‍ ഉള്‍ക്കൊള്ളുന്നത്. മെയ് 28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍

Health

പ്രഭാത ഭക്ഷണത്തിന് ഓട്‌സ്..

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഓട്‌സ്. ഓട്‌സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്‌സിഡന്റ് എന്നിവയും നാരുകളും ധാരാളമുണ്ട്. ഇവയില്‍ സോഡിയം തീരെ കുറവുമാണ്. ഓട്‌സില്‍ കൂടുതല്‍ എനര്‍ജി കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. 66% കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്‌സില്‍ 11% വും നാരുകളാണ്. ഓട്‌സിന്റെ ഒട്ടുമിക്ക ഗുണങ്ങള്‍ക്കും

FK News

എന്‍സിപിയെ ഇനി തോമസ് ചാണ്ടി നയിക്കും

തിരുവനന്തപുരം: എന്‍സിപിയെ ഇനി തോമസ് ചാണ്ടി നയിക്കും. അദ്ദേഹത്തെ എന്‍സിപിയുടെ പുതിയ പ്രസിഡന്റായി സംസ്ഥാന ജനറല്‍ ബോഡി ചുമതലപ്പെടുത്തി. എന്‍സിപി നേതാക്കള്‍ ശരത് പവാറുമായി മുംബൈയില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം.

More

അശ്വതി ജ്വാല പണപ്പിരിവു നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് ലിഗയുടെ സഹോദരി

തിരുവനന്തപുരം: കോവളത്തു കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണെന്ന് ലിഗയുടെ സഹോദരി ഇലീസ്. അശ്വതി പണപ്പിരിവ് നടത്തിയിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ നടത്തരുതെന്നും അവര്‍ പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന്

Uncategorized

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ എലി കടിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് എലി കടിച്ചത്. ഒരാഴ്ച മുന്‍പ് പെരുവിരലില്‍ എലി കടിച്ചതിന് ചികിത്സിക്കുകയും വെള്ളിയാഴ്ച രാത്രി വീണ്ടും

More

രണ്ടു വനിതാ മാവോയിസ്റ്റുകള്‍ കൂടി കൊല്ലപ്പെട്ടു

സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ വനിതാ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച ബാജാപൂരില്‍ നടന്ന ആക്രമണത്തില്‍

FK News

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍; ബസുടമകള്‍ക്കിടയില്‍ ഭിന്നത

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ എടുത്തുകളയാനുള്ള തീരുമാനത്തില്‍ ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത. കണ്‍സെഷന്‍ നിര്‍ത്തലാക്കാന്‍ ബസുടമകള്‍ക്ക് അവകാശമില്ലെന്നും അത് നിശ്ചയിക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, കണ്‍സെഷന്‍ തുടരുമെന്ന് വ്യക്തമാക്കി. ഇന്ധനവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന്

FK News

നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചൈനയുമായി മോദി ചര്‍ച്ച നടത്തി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാം ദിനത്തില്‍ മോദിയും ഷീജിന്‍പിങും ചര്‍ച്ച നടത്തി. 24 മണിക്കൂറിനിടെ ആറു യോഗങ്ങളാണ് ഇരു നേതാക്കളും നടത്തിയത്. യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സുയുക്ത സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. അഫ്ഗാനിസതാന്റെ വികസനത്തിനും

FK News

ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശി വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ബലപ്രയോഗത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല.

Health

ഇത് മാമ്പഴക്കാലം..കഴിച്ചാല്‍ പലതുണ്ട് ഗുണം

മാങ്ങയുടെ കാലമാണ് വേനല്‍ക്കാലം. വെയിലേറ്റു വാടുമ്പോള്‍ മധുരമൂറുന്ന മാങ്ങകള്‍ കഴിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് മിക്കവരുടേയും ധാരണ. വിറ്റാമിന്‍ എ, ഇരുമ്പ്, കോപ്പര്‍ പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് മാങ്ങ. ശരീരത്തിന് പെട്ടന്ന് തന്നെ ഉന്മേഷം

FK News

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐയെ പ്രതി ചേര്‍ക്കും

  കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ഇതേതുടര്‍ന്ന് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായി. സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ക്കണോ, വകുപ്പുതല നടപടി മതിയോ എന്ന കാര്യത്തില്‍ തീരുമാനം