അഞ്ച് സംസ്ഥാനങ്ങള്‍ എന്തു കൊണ്ട് പിന്നോക്കം നില്‍ക്കുന്നു ?

അഞ്ച് സംസ്ഥാനങ്ങള്‍ എന്തു കൊണ്ട് പിന്നോക്കം നില്‍ക്കുന്നു ?

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളാണു വികസനത്തെ പിന്നോട്ടടിക്കുന്നതെന്ന നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്തിന്റെ അഭിപ്രായം ഗൗരവമേറിയതാണ്. ലോകം സമസ്ത മേഖലകളിലും മുന്നേറുമ്പോഴും, ഈ സംസ്ഥാനങ്ങള്‍ ഇപ്പോഴും ബഹുദൂരം പിന്നിലാണ്.

ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്നത് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണെന്നു സമീപകാലത്തു നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 23-നു ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ആദ്യത്തെ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ സ്മാരകചടങ്ങില്‍ ‘Challenges of Transforming India’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചു ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണു സാമൂഹിക സൂചകങ്ങളില്‍ (social indicator) ഇന്ത്യയെ പിന്നോട്ടടിക്കുന്നത്. രാജ്യത്തെ വാണിജ്യ, വ്യാപാരന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും മാനവവികസന സൂചികയില്‍ വളരെ പിന്നിലാണെന്ന് ഈ സംസ്ഥാനങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്.

ബിഹാര്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു ജനസംഖ്യാപരമായ നേട്ടം മുതലെടുക്കാന്‍ സാധിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും 28 ശതമാനം ആളുകള്‍(ഏകദേശം 140 ദശലക്ഷം) വസിക്കുന്നത് ദാരിദ്രരേഖയ്ക്കും താഴെയാണ്. ഇത് ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും മുകളില്‍ വരും.

188 അംഗങ്ങളുള്ള മാനവവികസന സൂചികയില്‍ (human development index) ഇന്ത്യ ഇപ്പോഴും 131-ാം സ്ഥാനത്താണ്. ഈ പശ്ചാത്തലത്തിലാണ് അമിതാഭ് കാന്ത് നടത്തിയ പരാമര്‍ശം ഗൗരവമര്‍ഹിക്കുന്നത്. കാന്തിന്റെ പ്രസ്താവന രാഷ്ട്രീയ നേതാക്കളുടെ അപ്രീതിക്കു കാരണമായെങ്കിലും ഈ സംസ്ഥാനങ്ങളിലെ സാമൂഹിക സൂചകങ്ങള്‍ ദേശീയ ശരാശരിയെക്കാളും താഴെയാണെന്നത് ഒരു വസ്തുതയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനസംഖ്യയും, പിന്നോക്കാവസ്ഥയുടെ വ്യാപ്തിയും കണക്കിലെടുത്താല്‍, വികസനത്തിന്റെ അഭാവം എത്രത്തോളം രാജ്യത്തെയും ലോകത്തെയുമൊക്കെ പിന്നോട്ടടിക്കുന്നുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാവും.

സമീപകാലത്ത്, നീതി ആയോഗ് ഒരു റാങ്ക് പട്ടിക തയാറാക്കിയിരുന്നു. വലിയ കാര്യങ്ങള്‍ നേടുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 101 ജില്ലകളുടെ (aspirational districts) പട്ടിക ആയിരുന്നു അത്. (ഈ 101 ജില്ലകളില്‍ 44 എണ്ണം മേല്‍ സൂചിപ്പിച്ച പിന്നോക്കാവസ്ഥയിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.) ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലവിഭവം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യ വികസനം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു റാങ്ക് പട്ടിക തയാറാക്കിയത്. ഈ പട്ടിക തയാറാക്കിയ മാനദണ്ഡങ്ങള്‍, 2030-ആകുമ്പോഴേക്കും ലോകം നേടാനാഗ്രഹിക്കുന്ന 17 സുസ്ഥിര വികസന നേട്ടങ്ങളുമായി സാമ്യമുള്ളതാണെന്നതും ഒരു പ്രത്യേകതയാണ്. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ സുസ്ഥിര വികസന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് എങ്ങനെയാണു തടസം നില്‍ക്കുന്നതെന്നു മനസിലാക്കാം.

ദാരിദ്ര്യം

ബിഹാര്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളെ ആകെ ജനസംഖ്യ 508 ദശലക്ഷത്തോളം വരും. റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ അത്രയും തന്നെ വരുമിത്. ഒരുപക്ഷേ അതിലും കൂടുതലാകാനും സാധ്യതയുണ്ട്. മേല്‍ സൂചിപ്പിച്ച നാല് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ കണക്കെടുത്താല്‍ യൂറോപ്പിന്റെ ജനസംഖ്യയുടെ 70 ശതമാനം വരും. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കു ജനസംഖ്യാപരമായ നേട്ടം മുതലെടുക്കാന്‍ സാധിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും 28 ശതമാനം ആളുകള്‍(ഏകദേശം 140 ദശലക്ഷം) വസിക്കുന്നത് ദാരിദ്രരേഖയ്ക്കും താഴെയാണ്. ഇത് ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും മുകളില്‍ വരും.

കുടിവെള്ളം & പൊതുശുചിത്വ നിലവാരം

2014 പുറത്തുവിട്ട യുഎന്നിന്റെ റിപ്പോര്‍ട്ടില്‍, ലോകത്ത് 100 കോടിയോളം ജനങ്ങള്‍ തുറസായ സ്ഥലത്തു മലവിസര്‍ജ്ജനം നടത്തുന്നവരാണ്. ഇവരില്‍ 60 ശതമാനവും ബിഹാര്‍, യുപി, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി ഈ നാല് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ പുരോഗതി വച്ചു നോക്കുമ്പോള്‍ വളരെ പിന്നോക്കാവസ്ഥയാണ് ഇവിടെ. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണു യുപി. ഇവിടെ റസിഡന്റിസന്റെ എണ്ണം 242 ദശലക്ഷമാണ്. പക്ഷേ, ഇവിടെ ഗ്രാമപ്രദേശങ്ങളില്‍ 64.7 ശതമാനം പേര്‍ക്കു മാത്രമാണു ടോയ്‌ലെറ്റ് സൗകര്യമുള്ളത്. നഗരപ്രദേശങ്ങളിലാകട്ടെ, ഇത് 10.67 ശതമാനവും. മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിന്റെ കണക്കെടുക്കാം. ഈ സംസ്ഥാനം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഇവിടെ നഗരപ്രദേശങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യമുള്ളത് 56 ശതമാനം പേര്‍ക്കാണ്.

2014 പുറത്തുവിട്ട യുഎന്നിന്റെ റിപ്പോര്‍ട്ടില്‍, ലോകത്ത് 100 കോടിയോളം ജനങ്ങള്‍ തുറസായ സ്ഥലത്തു മലവിസര്‍ജ്ജനം നടത്തുന്നവരാണ്. ഇവരില്‍ 60 ശതമാനവും ബിഹാര്‍, യുപി, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി ഈ നാല് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ പുരോഗതി വച്ചു നോക്കുമ്പോള്‍ വളരെ പിന്നോക്കാവസ്ഥയാണ് ഇവിടെ.

കുടിവെള്ളത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിലെ 63.4 ദശലക്ഷം പേര്‍ക്കും ശുദ്ധജലം ലഭ്യമല്ലെന്നാണു 2017-ല്‍ വിവിധ പഠനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇൗ കണക്കുകള്‍ ടാന്‍സാനിയ, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇന്ത്യയേക്കാളും പിന്നോക്കാവസ്ഥയിലുള്ള രാജ്യങ്ങളിലെ ഗ്രാമീണ ജനങ്ങള്‍ നേരിടുന്ന ശുദ്ധജലക്ഷാമത്തേക്കാള്‍ വലുതാണ്. 63.4 ദശലക്ഷം പേരില്‍ ഏകദേശം 27 ദശലക്ഷത്തോളം പേര്‍ ആദിവാസി വിഭാഗക്കാരാണെന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്. അമിതാഭ് കാന്ത് പരാമര്‍ശിച്ച അഞ്ച് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരാണ്.

ആരോഗ്യവും ക്ഷേമവും

ലോകാരോഗ്യ സംഘടനയുടെ കണക്ക്പ്രകാരം, ആഗോളതലത്തില്‍ ശിശുമരണ നിരക്കില്‍ വന്‍ ഇടിവുണ്ടായതായി ചൂണ്ടിക്കാണിക്കുന്നു. 1990-ല്‍ 1000 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 64.8 ശിശുക്കള്‍ മരണപ്പെട്ടു. എന്നാല്‍ 2016-ല്‍ 1000 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ മരണപ്പെട്ടത് 30.5 ആണ്. പക്ഷേ, ദേശീയ കുടുംബാരോഗ്യ സര്‍വേ ഡാറ്റയിലേക്ക് നമ്മള്‍ നോക്കിയാല്‍, യുപിയും, ഛത്തീസ്ഗഡും 1990നു ശേഷം ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി കണ്ടെത്താനാവില്ല. അവിടെ ശിശുമരണ നിരക്ക് 1990-ല്‍ 1000-ത്തിന് 64 ആയിരുന്നെങ്കില്‍ 2016-ല്‍ 1000-ത്തിന് 54 ആണ്. ഇത് ആഫ്രിക്കന്‍ മേഖലയിലുള്ളതിനേക്കാള്‍ (1000-ത്തിന് 52) വലിയ ശിശുമരണ നിരക്കാണ്.

Comments

comments

Categories: FK Special, Slider