ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡല്‍ഹി: ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെതന്നെ ജഡ്ജിയാകുന്ന ആദ്യ വനിതയാണ് മല്‍ഹോത്ര. ഇന്നു രാവിലെയായിരുന്നു സത്യപ്രതിജ്ഞ. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയായ മല്‍ഹോത്ര ബെംഗളൂരു സ്വദേശിയാണ്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു നിയമ ബിരുദമെടുത്ത ശേഷം 1983ലാണ് ഇന്ദു മല്‍ഹോത്ര അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. 1988ല്‍ സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്യാന്‍ അധികാരെപ്പടുത്തുന്ന അഡ്വക്കേറ്റ് ഓണ്‍ റിക്കാര്‍ഡ് ടെസ്റ്റില്‍ ഒന്നാമതെത്തി. 2007ല്‍ മുതിര്‍ന്ന അഭിഭാഷകയായി. സുപ്രീംകോടതിയില്‍ ഇപ്പോള്‍ ആര്‍. ഭാനുമതി മാത്രമാണ് വനിതാ ജഡ്ജിയായിട്ടുള്ളത്. ഫാത്തിമാ ബീവി, സുജാതാ മനോഹര്‍, റുമാ പാല്‍, ഗ്യാന്‍ സുധാ മിശ്ര, രഞ്ജനാ ദേശായി എന്നിവരാണു മുന്‍പുണ്ടായിരുന്ന വനിതാ ജഡ്ജിമാര്‍.

 

Comments

comments

Categories: Slider