എവറസ് : ഹോണ്ടയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ്

എവറസ് : ഹോണ്ടയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ്

എവറസ് ഇവി കണ്‍സെപ്റ്റാണ് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ മോഡല്‍

ബെയ്ജിംഗ് : ഹോണ്ടയുടെ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പിറവിയെടുത്തു. ബെയ്ജിംഗ് ഓട്ടോ ഷോയില്‍ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് അനാവരണം ചെയ്തുകൊണ്ടാണ് എവറസ് ബ്രാന്‍ഡ് രൂപം കൊണ്ടതായി ജാപ്പനീസ് കമ്പനി പ്രഖ്യാപിച്ചത്. എവറസ് ഇവി കണ്‍സെപ്റ്റാണ് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ മോഡല്‍. ഓള്‍-ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ ഈ വര്‍ഷം അവസാനത്തോടെ ചൈനീസ് ഷോറൂമുകളില്‍ കാണാമെന്ന് ഹോണ്ട അറിയിച്ചു.

ഹോണ്ട എച്ച്ആര്‍-വി സബ്‌കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവി അടിസ്ഥാനമാക്കിയാണ് എവറസ് ഇവി കണ്‍സെപ്റ്റ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. എച്ച്ആര്‍-വിയുമായി പല തരത്തില്‍ സാമ്യമുള്ളതാണ് വാഹനത്തിന്റെ ആകെ ഡിസൈന്‍. എന്നാല്‍ മുന്‍വശത്ത് കാര്യമായ വ്യത്യാസം കാണാം.

യുവാക്കളെ ഉദ്ദേശിച്ചാണ് എവറസ് ബ്രാന്‍ഡിന് ജന്‍മം നല്‍കിയതെന്ന് ഹോണ്ട വിശദമാക്കി. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമായി കൂടുതല്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ കാബിനില്‍ നല്‍കും. ചൈനയിലെ റൈഡ് ഷെയറിംഗ് കമ്പനിയായ റീച്ച്സ്റ്റാറില്‍ എവറസ് ഇലക്ട്രിക് കാറുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും. റീച്ച്സ്റ്റാറില്‍ ഹോണ്ടയും നിക്ഷേപം നടത്തിയിട്ടുണ്ട്.

യുവാക്കളെ ഉദ്ദേശിച്ചാണ് എവറസ് ബ്രാന്‍ഡിന് ജന്‍മം നല്‍കിയത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമായി കാബിനില്‍ കൂടുതല്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കും

ഹോണ്ടയുടെ ഇലക്ട്രിക് കാര്‍ ഡിവിഷന്റെ ലക്ഷ്യം ചൈന മാത്രമല്ല. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം യുഎസ്സില്‍ ഹോണ്ട ക്ലാരിറ്റി ഇലക്ട്രിക് അവതരിപ്പിച്ചിരുന്നു. അര്‍ബന്‍ ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ യൂറോപ്പില്‍ അടുത്ത വര്‍ഷം പുറത്തിറക്കും. ഉല്‍പ്പന്ന നിരയില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഹോണ്ട കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

Comments

comments

Categories: Auto