ജിയോണി രണ്ടു പുതിയ  സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു

ജിയോണി രണ്ടു പുതിയ  സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി മികച്ച കാമറ ഫീച്ചറുകളും ഫുള്‍ വ്യു ഡിസ്‌പ്ലേയുമുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13,999 രൂപ വിലവരുന്ന എസ്11 ലൈറ്റ്, 8,999 രൂപ വില വരുന്ന എഫ്205 എന്നിവയാണ് പുതിയതായി വിപണിയിലെത്തിയത്. ഇന്ത്യയില്‍ ജിയോണി പുനര്‍ക്രമീകരണത്തിന് വിധേയമായികൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ഫോണുകള്‍ പുറത്തിറക്കുന്നത്.

ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് ഷട്ടര്‍, ഗ്രൂപ്പ് സെല്‍ഫി ഫീച്ചര്‍ എന്നിവ ലഭ്യമാക്കികൊണ്ട് യുവജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ട് നില്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അവരുടെ ആവശ്യങ്ങള്‍ സമയാസമയം കണ്ടറിഞ്ഞ് നിറവേറ്റുന്നത് തുടരുമെന്നും ജിയോണി ഇന്ത്യ നാഷണല്‍ സെയില്‍സ് ഡയറക്റ്റര്‍ അലോക് ശ്രീവാസ്തവ പറഞ്ഞു.

4 ജിബി റാമോടു കൂടിയ ജിയോണി എസ്11 ലൈറ്റ് ഷഓമി റെഡ്മി നോട്ട് 5 പ്രോ ആയിട്ടായിരിക്കും വിപണിയില്‍ പ്രധാനമായും മത്സരിക്കുന്നത്. 16 എപി സെല്‍ഫി കാമറ, പുറകില്‍ 13 എംപി, 2 എംപി വീതമുള്ള രണ്ട് കാമറകള്‍, 3030 എംഎഎച്ച് ബാറ്ററി, 1.4 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം 8937 ഒക്റ്റാ-കോര്‍ പ്രോസസര്‍ എന്നിവയാണ് എസ്11 ലൈറ്റിന്റെ പ്രത്യേകതകള്‍. ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനും കഴിയും. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 5 എംപി സെല്‍ഫി കാമറ, 8 എംപി പിന്‍ കാമറ, മീഡിയടെക് ക്വാഡ് കോര്‍ പ്രോസസര്‍ , 2670 എംഎച്ച് ബാറ്ററി എന്നിവയാണ് എഫ്205 ന്റെ പ്രത്യേകതകള്‍.

‘ഇന്ത്യ ആഗോളതലത്തിലെ മൊബീല്‍ ഫോണുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ്. ജിയോണിയെ സംബന്ധിച്ച് ഇന്ത്യ ചൈനയേപ്പോലെയും യൂറോപ്യന്‍ വിപണികളേ പോലെ തന്ന പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ വിപണിയില്‍ വീണ്ടു നിക്ഷേപം നടത്തുകയെന്നത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. അടുത്തു തന്നെ തന്നെ സെല്‍ഫിക്കും ബാറ്ററി ശേഷിക്കും പ്രധാന്യം നല്‍കികൊണ്ടുള്ള 10,000-15,000 വില നിലവാരത്തിലുള്ള ബെസെല്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കും.’ -ഇയോണി ഇന്ത്യ ഗ്ലോബല്‍ സെയില്‍സ് ഡയറക്റ്റര്‍ ഡേവിഡ് ചാംഗ് പറഞ്ഞു.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനുസരിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ ഫോണ്‍ ഷിപ്പ്‌മെന്റില്‍ വലിയ ഇടിവാണ് ജിയോണി നേരിട്ടത്. 150,000 യൂണിറ്റുകളാണ് ജിയോണി ഷിപ്പ് ഇക്കാലയളവില്‍ ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 90 ശതമാനത്തിന്റെ കുറവാണിത്.

Comments

comments

Categories: Business & Economy