സൈബോര്‍ഗ് ഡ്രാഗന്‍ ഉടനെന്ന് എലോണ്‍ മസ്‌ക്

സൈബോര്‍ഗ് ഡ്രാഗന്‍ ഉടനെന്ന് എലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: സൈബോര്‍ഗ് ഡ്രാഗനെ നിര്‍മിക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് താനെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവായ എലോണ്‍ മസ്‌ക്. സാധാരണ മനുഷ്യരേക്കാള്‍ ശാരീരികമായി ശക്തിയുള്ള ഒരു സാങ്കല്‍പിക യന്ത്രത്തെയാണു സൈബോര്‍ഗ് എന്നു വിശേഷിപ്പിക്കുന്നത്. ഡ്രാഗണ്‍ എന്നത് വ്യാളി അഥവാ തീ തുപ്പുന്ന ചിറകുള്ള ഉഗ്ര സര്‍പ്പവും. ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശതകോടീശ്വരനായ സംരംഭകന്റെ പ്രഖ്യാപനം പെട്ടെന്നായിരുന്നു. പക്ഷേ, അത് ആരെയും അത്ഭുതപ്പെടുത്തിയില്ലെന്നതാണു വാസ്തവം. കാരണം മസ്‌ക്കിന്റെ ചരിത്രവും സ്വഭാവവും മനസിലാക്കിയിട്ടുള്ളവര്‍ക്ക് അറിയാം അദ്ദേഹം വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നവനാണെന്ന്. അതിവേഗ യാത്ര പ്രദാനം ചെയ്യുന്ന ഹൈപ്പര്‍ ലൂപ് ട്രാവല്‍ പോഡ്, ചൊവ്വാ ഗ്രഹത്തില്‍ കോളനി തുടങ്ങിയവ മസ്‌ക് സാക്ഷാത്കരിക്കാന്‍ പോകുന്ന സ്വപ്‌ന പദ്ധതികളാണ്.

‘Oh btw I’m building a cyborg dragon,’ എന്നാണ് മസ്‌ക് ബുധനാഴ്ച ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. 73,000 റീട്വീറ്റുകളും, മൂന്ന് ലക്ഷം ലൈക്കുകളുമാണ് ആദ്യ 12 മണിക്കൂറിനുള്ളിലുണ്ടായത്. സൈബോര്‍ഗ് ഡ്രാഗനെ നിര്‍മിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള മസ്‌ക്കിന്റെ ട്വീറ്റിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചതെങ്കിലും, ഒരു ട്വിറ്റര്‍ എക്കൗണ്ട് സൗമ്യമായിട്ടല്ല മസ്‌ക്കിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. അത് എച്ച്ബിഒ ടിവി സീരിയസിലെ ഗെയിം ഓഫ് ത്രോണ്‍സ് എന്ന ട്വിറ്റര്‍ എക്കൗണ്ടായിരുന്നു.’Bend the knee to House Targaryen, @ElonMusk. എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. George RR Martin’s ന്റെ പുസ്തമായ ‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറില്‍’ നിന്നും കടമെടുത്തിട്ടുള്ളതാണ് എച്ച്ബിഒ ടിവിയിലെ ഗെയിം ഓഫ് ത്രോണ്‍സ് എന്ന പരമ്പര. ഈ കഥയിലെ ഒരു രാജവംശമാണ് Daenerys Targaryen. ഇവര്‍ ഏഴ് രാജവംശത്തെ തലമുറകളോളം കാലം ഭരിച്ചിരുന്നവരാണ്. ഈ രാജവംശത്തിനു മുന്‍പില്‍ മസ്‌ക്കിന്റെ സൈബോര്‍ഗ് തലകുനിക്കണം എന്ന് അര്‍ഥം വരുന്ന ട്വീറ്റാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

Comments

comments

Categories: FK Special, Slider