ആഗോള കടത്തിനൊപ്പം വളരുന്ന ആശങ്കകള്‍

ആഗോള കടത്തിനൊപ്പം വളരുന്ന ആശങ്കകള്‍

വികസിത-വികസ്വര വ്യത്യാസമില്ലാതെ ലോക സമ്പദ് വ്യവസ്ഥകള്‍ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ് അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ആഗോള കടം സംബന്ധിച്ച റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കുത്തഴിഞ്ഞ രീതിയില്‍ കടമെടുക്കാന്‍ ചില രാജ്യങ്ങള്‍ തയാറായതാണ് ആഗോള കടം സര്‍വകാല റെക്കോഡിലെത്താന്‍ കാരണമായത്. കടുത്ത അച്ചടക്കം കൊണ്ടുവന്നില്ലെങ്കില്‍ 2008 ലേതിനെക്കാള്‍ വലിയ പ്രതിസന്ധിയാവും ഫലമെന്ന് സാമ്പത്തിക വിദഗ്ധനായ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.

സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നും ഒരു സാമ്പത്തിക ഉത്തേജന പാക്കേജ് (അല്ലെങ്കില്‍ സര്‍ക്കാരിന്റെ വക ഉദാരമായ ചെലവിടലും കുറഞ്ഞ നികുതികളും) ആവശ്യമാണെന്നുമുള്ള വസ്തുതയെ ബിരുദധാരിയായിട്ടില്ലാത്ത സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥി പോലും പിന്‍താങ്ങും. സമ്പദ് വ്യവസ്ഥ വളരുന്ന സമയത്ത് ധനപരമായ ചെലവിടല്‍ നിയന്ത്രിച്ചു നിര്‍ത്തുകയാണെങ്കില്‍ മാത്രമേ ഇത്തരത്തിലൊരു ഉത്തേജനം നടപ്പാക്കാന്‍ സാധിക്കൂ. നല്ല കാലത്ത് ചെലവുകള്‍ നിയന്ത്രിക്കുന്നത്, വീഴ്ചയുണ്ടാകുമ്പോള്‍ ശക്തമായ ധനകാര്യ നയത്തിലൂടെ പ്രതികരിക്കാന്‍ സഹായിക്കുന്ന ഒരു കരുതല്‍ ശേഖരം സൃഷ്ടിക്കാന്‍ ഉതകും. ധനകാര്യ നയത്തിന്റെ ചാക്രിക വിരുദ്ധ ചലനം ശുപാര്‍ശ ചെയ്യുന്ന ഈ കീനേഷ്യന്‍ തത്വം, പ്രതിസന്ധി ഘട്ടത്തില്‍ സന്ബദ് വ്യവസ്ഥയെ ഭദ്രമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ലോക സമ്പദ് വ്യവസ്ഥ ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ സാഹചര്യത്തെയാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആഗോള കട ബാധ്യത ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 2016 ലെ കണക്കുകള്‍ പ്രകാരം ലോകത്തിന്റെ കടം 164 ലക്ഷം കോടി ഡോളര്‍ ആണ്. ആഗോള ജിഡിപിയുടെ 225 ശതമാനത്തിന് തുല്യമായ തുകയാണിത്. നിലവിലെ ആഗോള കടവും ജിഡിപിയും തമ്മിലുള്ള അനുപാതം (രാജ്യത്തിന്റെ ആകെ വായ്പയും അവരുടെ മൊത്ത ആഭ്യന്ത ഉല്‍പാദനവും തമ്മിലുള്ള അനുപാതം)
2009ലെ ഉയര്‍ന്ന നിരക്കിലേതിനേക്കാള്‍ 12 ശതമാനം അധികമാാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരുകള്‍ കടം വാങ്ങി വരവിനേക്കാള്‍ കൂടുതല്‍ ചെലവിടുന്ന സാഹചര്യമായിരുന്നു 2009 ലേതെന്ന് ഓര്‍ക്കണം.

വികസ്വര-വികസിത വേര്‍തിരിവില്ലാതെ എല്ലാ വരുമാന വിഭാഗങ്ങളില്‍ പെട്ട രാജ്യങ്ങളിലും കടം കുന്നുകൂടുന്നതിലേക്കാണ് ഇത് നയിച്ചത്. വികസിത രാജ്യങ്ങളിലെ കടം-ജിഡിപി അനുപാതം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലേക്ക് എത്തി. വികസ്വര-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാവട്ടെ 1980 കളിലെ പ്രതിസന്ധിയുടെ നിലയിലേക്കെത്തി. 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ ദീര്‍ഘകാല അനന്തരഫലമാണ് നിലവിലെ അവസ്ഥ.

സാമ്പത്തികവും ധനപരവുമായ അച്ചടക്കം ഉള്ള രാജ്യങ്ങളില്‍ പ്രതിസന്ധിയുടെ സമയത്ത് സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദന നഷ്ടം ഒരു ശതമാനത്തിലും താഴെ മാത്രമായിരിക്കുമെന്ന് രണ്ട് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു അച്ചടക്കമില്ലാത്ത സാഹചര്യമാണെങ്കില്‍ സാഹചര്യമെങ്കില്‍, ഉല്‍പാദന നഷ്ടം ഏകദേശം 10 ശതമാനമായി ഉയരും. അതുകൊണ്ടുതന്നെ, ലോക സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തില്‍ നിന്നും മുക്തമാകാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്.

സമ്പദ് വ്യവസ്ഥയില്‍ വ്യാപിച്ചിരിക്കുന്ന പണത്തിന്റെ അളവിനേക്കാള്‍ സാമ്പത്തിക വളര്‍ച്ച കുറയുമ്പോഴാണ് പണപ്പെരുപ്പം ഉണ്ടാവുന്നത്. ആവശ്യമായതിലും കൂടുതല്‍ പണം ബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ വരുമ്പോള്‍ അവര്‍ കുറഞ്ഞ പലിശാ നിരക്കില്‍ വായ്പകള്‍ നല്‍കാന്‍ തുടങ്ങും. ഉയര്‍ന്ന തോതില്‍ വായ്പയെടുക്കാന്‍ കുറഞ്ഞ പലിശാ നിരക്ക് സര്‍ക്കാരുകളെയും കോര്‍പറേറ്റുകളെയും വ്യക്തികളെയും പ്രോല്‍സാഹിപ്പിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മുരടിക്കുകയും പലിശാ നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലാവുകയും ചെയ്തതോടെ കടം തുടര്‍ച്ചയായി ഉയര്‍ന്നു.

അതേസമയം, കുറഞ്ഞ പലിശക്ക് വായ്പകള്‍ നല്‍കി വന്നിരുന്ന യുഎസ് സമ്പദ് വ്യവസ്ഥ, ഈ സാമ്പത്തിക സ്ഥിതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേമ പദ്ധതികളുടെ രൂപത്തില്‍ വന്‍ തോതിലുള്ള ചെലവിടല്‍ നടത്താന്‍ നിയമപരമായ ബാധ്യതയുണ്ടെങ്കിലും, ഉദാരമായ നികുതി ഇളവുകളാണ് ട്രംപ് ഭരണകൂടം തെരഞ്ഞെടുത്തത്. ആനുപാതികമായി വരുമാനം സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കാതെയാണിത്. യുഎസ് സമ്പദ് വ്യവസ്ഥ ദശാബ്ദത്തിലെ എറ്റവും കരുത്തുറ്റ നിലയിലെത്തിയ സമയത്താണ് കൂടുതല്‍ വിപുലീകൃതമായ ധനകാര്യ നയം വന്നിരിക്കുത്. രാജ്യത്തിന്റെ ധനക്കമ്മി അടുത്തുതന്നെ ട്രില്ല്യണ്‍ (ലക്ഷം കോടി) ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈന കുറച്ചുകൂടി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണുള്ളത്. 2007ലെ കുറഞ്ഞ വായ്പ എടുക്കുന്ന രാജ്യം എന്ന നിലയില്‍ നിന്നും യുഎസിനേക്കാളും വഷളായ കടങ്ങളുള്ള അവസ്ഥയിലേക്ക് ചൈന നീങ്ങിക്കഴിഞ്ഞു. വളര്‍ച്ച നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പതിറ്റാണ്ട് കാലം നീണ്ടുനിന്ന വായ്പാ സ്‌ഫോടനത്തിനാണ് ചൈനീസ് സര്‍ക്കാര്‍ രൂപം കൊടുത്തത്. കോര്‍പറേറ്റ് മേഖലയിലാണ് കടങ്ങളേറെയും കുമിഞ്ഞു കൂടിയതെങ്കിലും അതില്‍ ഒരു വലിയ ഭാഗം കേന്ദ്ര-പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സ്വന്തമാക്കി. അനിയന്ത്രിതമായി കടമെടുക്കുന്ന സ്വഭാവം കുത്തിവയ്ക്കുന്നതില്‍ സര്‍ക്കാരും പങ്ക് വഹിച്ചു.

നിലവില്‍ ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിനു ശേഷമുള്ള ക്ഷിപ്ര മുന്നേറ്റത്തിന്റെ പാതയിലാണ്. കടം വാങ്ങലിനോടുള്ള ഉയര്‍ന്ന ആസക്തിക്ക് ഇനി ശമനം വരുത്തേണ്ടതുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ പൊടുന്നനെ വലിഞ്ഞു മുറുകുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി ധനശേഖരം ശക്തിപ്പെടുത്തേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം സാമ്പത്തിക ശാസ്ത്രജ്ഞരായ ക്രിസ്റ്റിന റോമറും ഡേവിഡ് റോമറും 24 രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകള്‍ വിശകലനം ചെയ്ത ശേഷം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ കടത്തിന്റെ തോത് അടിയന്തിരമായി കുറയ്‌ക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികവും ധനപരവുമായ അച്ചടക്കം ഉള്ള രാജ്യങ്ങളില്‍ പ്രതിസന്ധിയുടെ സമയത്ത് സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദന നഷ്ടം ഒരു ശതമാനത്തിലും താഴെ മാത്രമായിരിക്കുമെന്ന് രണ്ട് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു അച്ചടക്കമില്ലാത്ത സാഹചര്യമാണെങ്കില്‍ സാഹചര്യമെങ്കില്‍, ഉല്‍പാദന നഷ്ടം ഏകദേശം 10 ശതമാനമായി ഉയരും. അതുകൊണ്ടുതന്നെ, ലോക സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തില്‍ നിന്നും മുക്തമാകാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്.

ലോക സമ്പദ് വ്യവസ്ഥ ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ സാഹചര്യത്തെയാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലെ കടം-ജിഡിപി അനുപാതം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലേക്ക് എത്തി. വികസ്വര-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാവട്ടെ 1980 കളിലെ പ്രതിസന്ധിയുടെ നിലയിലേക്കെത്തി. 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ ദീര്‍ഘകാല അനന്തരഫലമാണ് നിലവിലെ അവസ്ഥ.

ഈ പശ്ചാത്തലത്തില്‍, സാമ്പത്തിക നിയന്ത്രണങ്ങളുടെ കാര്യത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധ ശരിയായ ദിശയിലാണെന്നാണ് തോന്നുന്നത്. 2022-23 കാലഘട്ടമാവുമ്പോഴേക്കും വായ്പാ-ജിഡിപി അനുപാതം 60 ശതമാനത്തില്‍ എത്തിക്കണമെന്നാണ് എന്‍കെ സിംഗ് കമ്മറ്റി നിര്‍ദേശിച്ചിട്ടുള്ളത്. ലക്ഷ്യം കൈവരിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഇന്ത്യ അതിനോട് അടുത്തെത്തുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. സംസ്ഥാനങ്ങളുടെ ധനസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ആശങ്കയുണ്ടാക്കുന്ന ഒരേയൊരു വിഷയം.

2015-16, 2019-20 ധനകാര്യ വര്‍ഷങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്ന് ശതമാനമായി ധനക്കമ്മി നിലനിര്‍ത്തണമെന്ന് 14ാം ധനകാര്യകമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഇതുവരെ ലക്ഷ്യം നേടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് പോലുള്ള നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായാണ് കടമെടുപ്പെങ്കില്‍ ധനക്കമ്മി ലക്ഷ്യങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ ജനകീയ വൈകാരികത അടിസ്ഥാനമാക്കിയ പരിപാടികള്‍ക്ക് (ക്ഷേമ, പ്രീണന പദ്ധതികള്‍) വേണ്ടി മാത്രമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴുത്തറ്റം കടത്തില്‍ മുങ്ങിയത്.

സംസ്ഥാന തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ധനക്കമ്മി കൂടുതല്‍ വഷളാകും. ഇത്തരത്തിലുള്ള ഹ്രസ്വകാല രാഷ്ട്രീയ പ്രലോഭനങ്ങള്‍ ഒഴിവാക്കുന്നതാവും സമ്പദ് വ്യവസ്ഥയുടെ താല്‍പര്യങ്ങള്‍ക്ക് നല്ലത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക തിരിച്ചടികളില്‍ നിന്നും മോചനം നേടാനുള്ള ശേഷി സൃഷ്ടിച്ചെടുക്കാന്‍, ധനസ്ഥിതി ശക്തമായിരിക്കുന്ന കാലത്ത് ഇന്ത്യ ലക്ഷ്യമിടണം.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപിറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider