പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കൂടും

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കൂടും

ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടി ആകാന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു നേരത്തെ ഭക്ഷണമൊക്കെ വേണ്ടെന്നു വെക്കാം, എന്നാല്‍ അതൊരിക്കലും പ്രഭാതഭക്ഷണം ആകാന്‍ പാടില്ല. കാരണം നേര്‍ വിപരീത ഫലമുണ്ടാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കിയ 26.7 ശതമാനം ആളുകളില്‍ പൊണ്ണത്തടിയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ അരക്കെട്ടിന്റെ വണ്ണം മുമ്പുള്ളതിലും കൂടുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നുളള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രഭാതഭക്ഷണം ഇടയ്ക്കിടെ ഒഴിവാക്കുന്നവരിലും അവ സ്ഥിരമായി കഴിക്കാത്തവരിലും ശരീരഭാരം കൂടുന്നതായി പഠനത്തില്‍ കണ്ടെത്തിയതായി യുഎസിലെ മയോ ക്ലിനിക്കില്‍ നിന്നുള്ള മുഖ്യ ഗവേഷകന്‍ കെവിന്‍ സ്മിത്ത് പറയുന്നു.

2005നും 2017 നും ഇടയിലായി 18 നും 87നും ഇടയില്‍ പ്രായമുള്ള 347 പേരിലാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. സ്ഥിരമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരേക്കാള്‍ 97.5 സെന്റീമീറ്ററോളം ആരക്കെട്ടിന്റെ വലുപ്പം അതൊഴിവാക്കുന്നവരില്‍ ദൃശ്യമായെന്നും പഠനത്തില്‍ സൂചനയുണ്ട്.

Comments

comments

Categories: FK Special, Health, Slider