കൃത്രിമ മധുരങ്ങള്‍ പൊണ്ണത്തടിക്കു കാരണമാകുമെന്ന് പഠനം

കൃത്രിമ മധുരങ്ങള്‍ പൊണ്ണത്തടിക്കു കാരണമാകുമെന്ന് പഠനം

പഞ്ചസാരയ്ക്കു പകരം നിര്‍ദേശിക്കപ്പെടുന്ന കൃത്രിമ മധുരം സുരക്ഷിതമല്ലെന്നു പുതിയ പഠനം. സാധാരണഗതിയില്‍ പ്രമേഹം കുറയ്ക്കുന്നതിനു വേണ്ടി നിര്‍ദേശിക്കപ്പെടുന്ന ഒന്നാണെങ്കിലും ഇവ ശരീരത്തില്‍ വിപരീത ഫലമുണ്ടാക്കുന്നുവെന്നാണ് ഒരു സംഘം ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിസ്‌കണ്‍സീന്‍ ആന്‍ഡ് മാര്‍ക്വെറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളെജിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

കൃത്രിമ മധുരങ്ങള്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുമെന്ന പുതിയ പഠനം മെഡിക്കല്‍ ലോകത്തിനു മാത്രമല്ല ഈ മേഖലയിലെ കച്ചവടക്കാരെയും ചിന്താകുലരാക്കിയിട്ടുണ്ട്. പഠനം സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം ഇതു ശരിവെക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. നിശ്ചിത ദിവസങ്ങളോളം കൃത്രിമ മധുരം കലര്‍ന്ന ഭക്ഷണം നല്‍കിയ എലികള്‍ക്ക് ഇതോടൊപ്പം കലോറി കുറഞ്ഞ ആഹാരം നല്‍കിയിട്ടും പ്രമേഹസാധ്യതയും ശരീരഭാരം കൂടുന്നതും ദൃശ്യമായതായി പഠനത്തിന് നേതൃത്വം നല്‍കിയ മുഖ്യഗവേഷകന്‍ ബ്രിയാന്‍ ഹോഫ്മാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൃത്രിമ മധുരത്തിനു പകരം വീണ്ടും പഞ്ചസാര ഉപയോഗിക്കണോ എന്ന കാര്യത്തില്‍ ഗവേഷകര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പുതിയ കണ്ടെത്തലില്‍ കൂടുതല്‍ വസ്തുതാപരമായ നിരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഗവേഷകലോകം. പുതിയ പഠനം ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ സൊസൈറ്റി ആനുവല്‍ മീറ്റിംഗില്‍ അവതരിപ്പിക്കും.

Comments

comments

Categories: FK Special, Slider