ഷാന്‍ഗ്രിലാ ഹോട്ടല്‍ 2022ല്‍ തുറക്കും; ബഹ്‌റൈന്‍ മറീന കരാറില്‍ ഒപ്പിട്ടു

ഷാന്‍ഗ്രിലാ ഹോട്ടല്‍ 2022ല്‍ തുറക്കും; ബഹ്‌റൈന്‍ മറീന കരാറില്‍ ഒപ്പിട്ടു

250 ഹോട്ടല്‍ റൂമുകള്‍, 150 1-3 ബെഡ്‌റൂം സ്യൂറ്റുകള്‍, 21 വാട്ടര്‍ഫ്രന്റ് വില്ലകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പദ്ധതി ഒരുങ്ങുന്നത്

മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ സബ്‌സിഡിയറിയായ ബഹ്‌റൈന്‍ മറീന ഡെവലപ്‌മെന്റ് കമ്പനി തങ്ങളുടെ ഹോട്ടല്‍ ഓപ്പറേറ്റര്‍മാരായി ഹോങ്കോംഗ് ആസ്ഥാനമാക്കിയ ഷാന്‍ഗ്രി ലാ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിനെ നിയമിച്ചു.

പുതിയ ഷാന്‍ഗ്രി ലാ ഹോട്ടലില്‍ 250 ഹോട്ടല്‍ റൂമുകളും 150 1-3 ബെഡ്‌റൂം സ്യൂറ്റുകള്‍, 21 വാട്ടര്‍ഫ്രന്റ് വില്ലകളും ഉണ്ടാകും. ഫൈവ് സ്റ്റാര്‍ റസ്റ്ററന്റുകള്‍, റൂഫ്‌ടോപ് ലോഞ്ച്, പ്രൈവറ്റ് ബീച്ച്, രണ്ട് ഔട്ട്‌ഡോര്‍ പൂളുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, കിഡ്‌സ് ക്ലബ്ബ്, ബാള്‍റൂം തുടങ്ങിയ സൗകര്യങ്ങളും പുതിയ പദ്ധതിയിലുണ്ടാകും.

മനാമയുടെ കിഴക്കന്‍ തീരത്ത് ഉയരുന്ന ബഹ്‌റൈന്‍ മറിന പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം 2020 ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കു്‌നനത്. ഫൈവ് സ്റ്റാര്‍ ലക്ഷ്വറി ഹോട്ടല്‍, ഹോട്ടല്‍ സ്യൂറ്റുകള്‍, സ്വതന്ത്ര അപ്പാര്‍ട്ട്‌മെന്റുകള്‍, വാട്ടര്‍ ഫ്രന്റ് വില്ലകള്‍, ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, സമഗ്ര ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് എജുക്കേഷണല്‍ സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെട്ട പദ്ധതിയെ വലിയ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്.

ബഹ്‌റൈനിലേക്ക് ഷാന്‍ഗ്രിലാ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസം രംഗത്തിന്റെ വികസനത്തിനും അത് കാര്യമായി ഗുണം ചെയ്യും-ബഹ്‌റൈന്‍ മറീന ഡെവലപ്‌മെന്റ് കമ്പനിയുടെ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ യൂസഫ് ബിന്‍ യൂസഫ് ഫക്രോ പറഞ്ഞു.

ബഹ്‌റൈനിലേക്ക് ഷാന്‍ഗ്രിലാ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസം രംഗത്തിന്റെ വികസനത്തിനും അത് കാര്യമായി ഗുണം ചെയ്യും-ബഹ്‌റൈന്‍ മറീന ഡെവലപ്‌മെന്റ് കമ്പനിയുടെ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ യൂസഫ് ബിന്‍ യൂസഫ് ഫക്രോ

ഷാന്‍ഗ്രി ലാ എന്ന ബ്രാന്‍ഡ് നെയിമിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസ്റ്റുകളെ ബഹ്‌റൈനിലേക്ക് എത്തിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് സാധിക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ബഹ്‌റൈനിന്റെ ടൂറിസം രംഗത്തെ കുതിപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ പദ്ധതിക്ക് സാധിച്ചേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ടൂറിസം രംഗത്തെ പുഷ്ടിപ്പെടുത്തി ആഗോളനിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ബഹ്‌റൈന്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. സൗദിയില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ടൂറിസം രംഗത്ത് സജീവമാണ്.

ഹൈഡ്രോകാര്‍ബണുകളെ ആശ്രയിച്ചിരിക്കുന്ന ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ അല്‍പ്പം മോശം അവസ്ഥയിലാണ്. എണ്ണവില ബാരലിന് 118 രൂപയെങ്കിലും ആയാലേ ബജറ്റ് ബാലന്‍സ് ചെയ്യാന്‍ സാധിക്കൂവെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അതുകൊണ്ടുതന്നെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് രാജ്യത്തിന്റെ നീക്കം. അതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് ടൂറിസമായിരിക്കും.

Comments

comments

Categories: Arabia