റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം ദിദി ചക്‌സിംഗുമായി കൈകോര്‍ക്കുന്നു

റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം ദിദി ചക്‌സിംഗുമായി കൈകോര്‍ക്കുന്നു

വിവിധ വിപണികളില്‍ പന്ത്രണ്ട് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് തീരുമാനം

ആംസ്റ്റര്‍ഡാം : ദിദി ഓട്ടോ അലയന്‍സുമായി (ഡി അലയന്‍സ്) സഹകരിക്കുകയാണെന്ന് റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി പ്രഖ്യാപിച്ചു. ചൈനയില്‍ ഇലക്ട്രിക് കാര്‍-ഷെയറിംഗ് ബിസിനസ് സാധ്യത മുന്നില്‍ക്കണ്ട് ദിദി ചക്‌സിംഗ് രൂപീകരിച്ചതാണ് ദിദി ഓട്ടോ അലയന്‍സ്. വിവിധ വിപണികളില്‍ പന്ത്രണ്ട് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് പുതിയ സഖ്യം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സഖ്യത്തിലെ എല്ലാ കമ്പനികളുടെയും ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകളും കംപോണന്റുകളും ഉപയോഗിക്കും.

ലോക വിപണികളില്‍ 40 ഓട്ടോണമസ് വാഹനങ്ങളും പുറത്തിറക്കും. കൂടാതെ റോബോട്ട്-വെഹിക്കിള്‍ റൈഡ് ഹെയ്‌ലിംഗ് സര്‍വീസുകള്‍ ആരംഭിക്കും. പുതിയ സഖ്യം അലയന്‍സ് വെഞ്ച്വര്‍സ് എന്ന പേരില്‍ കോര്‍പ്പറേറ്റ് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് ആരംഭിച്ചു. ഓപ്പണ്‍ ഇന്നൊവേഷനുകളെ പിന്തുണയ്ക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വരെ നിക്ഷേപിക്കും.

റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യത്തിന് ചൈന പ്രധാനപ്പെട്ട വിപണിയാണെന്നും ചൈനയില്‍ സ്മാര്‍ട്ട് മൊബിലിറ്റി കൊണ്ടുവരുന്നതിന് ദിദി പോലുള്ള മാര്‍ക്കറ്റ് ലീഡര്‍മാരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി, കണക്റ്റഡ് വെഹിക്കിള്‍സ് ആന്‍ഡ് മൊബിലിറ്റി സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഒജി റെഡ്‌സിക് പറഞ്ഞു.

അലയന്‍സ് വെഞ്ച്വര്‍സ് എന്ന പേരില്‍ കോര്‍പ്പറേറ്റ് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും

ചൈനയില്‍ ഇലക്ട്രിക് കാര്‍-ഷെയറിംഗ് ബിസിനസ് സഹകരണത്തിന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യവും ദിദിയും ധാരണാപത്രം ഒപ്പുവെച്ചത്. റോബോട്ട്-വെഹിക്കിള്‍ റൈഡ് ഹെയ്‌ലിംഗ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള മൊബിലിറ്റി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ധാരണാപത്രത്തില്‍ പറയുന്നു.

Comments

comments

Categories: Auto