ഒപ്പോ നിക്ഷേപം നടത്തി

ഒപ്പോ നിക്ഷേപം നടത്തി

ഇന്ത്യയിലെ ഒപ്പോയുടെ  ആദ്യ നിക്ഷേപമാണിത്

ചെന്നൈ: ചൈനീസ് മൊബീല്‍ നിര്‍മാതാക്കളായ ഒപ്പോ ആദ്യമായി ഇന്ത്യയില്‍ നിക്ഷേപം നടത്തി. ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായ പോപ്എക്‌സോയിലാണ് കമ്പനി നിക്ഷേപിച്ചത്. സ്റ്റാര്‍ട്ടപ്പിന്റെ 37 കോടി രൂപയുടെ നിക്ഷേപ സമാഹരണ ഇടപാടില്‍ ഒപ്പോയെ കൂടാതെ ദക്ഷിണ കൊറിയന്‍ കമ്പനിയായ ദൂസാന്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമായ നിയോപ്ലക്‌സ്, ജാപ്പനീസ് സ്ഥാപനമായ ഗ്രീ വെഞ്ച്വേഴ്‌സ്, ഐഡിജി വെഞ്ച്വേഴ്‌സ് ഇന്ത്യ, കലാരി കാപ്പിറ്റല്‍, ഫിലിപ്പീന്‍സ് ആസ്ഥാനമായ സമിറ്റ് മീഡിയ എന്നിവരും പങ്കെടുത്തു. ഉല്‍പ്പന്ന വികസനത്തിനും പ്രാദേശിക വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുമായിരിക്കും നിക്ഷേപ തുക വിനിയോഗിക്കുക.

ഇന്ത്യയിലെ ഒപ്പോയുടെ ഡിജിറ്റല്‍ പദ്ധതിയിലെ പ്രധാന പങ്കാൡയാണ് പോപ്എക്‌സോയെന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിപുണരായ പോപ്എക്‌സോ ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാന കമ്പനിയായി മാറുമെന്ന് വിശ്വാസമുണ്ടെന്നും ഓപ്പോ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ജെയിംസ് ഷെംഗ് പറഞ്ഞു. പ്രതിമാസം 14.3 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് പോപ്എക്‌സോ അവകാശപ്പെടുന്നത്. ഇതില്‍ 82 ശതമാനം പേരും വനിതകളാണെന്നും 70 ശതമാനത്തിലേറെ ഉപഭോക്താക്കളും രാജ്യത്തെ അഞ്ചു മെട്രോനഗരങ്ങള്‍ക്ക് പുറത്തു നിന്നുള്ളവരാണെന്നുമാണ് കമ്പനിയുടെ കണക്ക്.

Comments

comments

Categories: Business & Economy