ജുഗല്‍ബന്ദി ; പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കായി ഒരിടം

ജുഗല്‍ബന്ദി ; പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കായി ഒരിടം

ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈനിലേക്ക് വ്യാപിച്ച വിജയം

അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നും കേവലം മൂന്നു വര്‍ഷം കൊണ്ട് 60 ലക്ഷത്തിന്റെ വിറ്റുവരവിലേക്ക് എത്തിയ കഥയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജുഗല്‍ബന്ദി എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് പറയാനുള്ളത്. ആദ്യം ഓണ്‍ലൈന്‍ ആയി തുടങ്ങിയ വസ്ത്രവ്യാപാരം ഇപ്പോള്‍ രണ്ടു ഷോറൂമുകളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത തുണിത്തരങ്ങള്‍ വാങ്ങി ഡിസൈന്‍ ചെയ്ത് സ്വന്തം ബ്രാന്‍ഡ് നെയിമില്‍ വിപണിയില്‍ എത്തിക്കുകയാണ് ജുഗല്‍ബന്ദിയിലൂടെ സ്ഥാപക രേവതി ഉണ്ണികൃഷ്ണന്‍.

സംരംഭങ്ങള്‍ക്ക്, പ്രത്യേകിച്ച് വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് വളരുവാന്‍ ഏറ്റവും വളക്കൂറുള്ള മണ്ണാണ് കൊച്ചി. കൊച്ചിയുടെ ബിസിനസ് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്ന ഈ വസ്തുതയുടെ പിന്‍ബലത്തിലാണ് കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനി രേവതി ഉണ്ണികൃഷ്ണന്‍ യാതൊരു വിധ മുന്‍പരിചയവും ഇല്ലാത്ത വസ്ത്രവില്‍പനയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ബയോടെക്‌നോളജി പഠിച്ച രേവതിയുടെ കരിയര്‍ മാറി മറയുന്നത് വിവാഹശേഷമാണ്. വിവാഹശേഷം ഭര്‍ത്താവ് ശ്യാമിന്റെ കൂടെ 2013 ല്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ രേവതി, അവിടെ നിന്നുമാണ് കരിയര്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. വസ്ത്രങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ആയിരുന്നു താല്‍പര്യം. ഇതുപ്രകാരം, സുഹൃത്തിന്റെ ബുട്ടീക്കില്‍ ഒപ്പം ചേര്‍ന്നു. സ്വതവേ ഫാഷനോടും വസ്ത്ര നിര്‍മാണത്തോടും താല്‍പര്യമുണ്ടായിരുന്ന രേവതി സുഹൃത്തിനൊപ്പം ചേര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചു.

ഓണ്‍ലൈന്‍ വസ്ത്ര വില്‍പനശാലകള്‍ കേരളത്തില്‍ വേരുറപ്പിച്ചു വരുന്ന സമയമായിരുന്നു അത്. സുഹൃത്തിന്റെ ബുട്ടീക്കിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഭംഗിയായി തന്നെ ചെയ്യാന്‍ രേവതിക്ക് സാധിച്ചു. രണ്ടു വര്‍ഷത്തോളം കാര്യങ്ങള്‍ വളരെ മൃദുവായി മുന്നോട്ടു പോയി. അതിനുശേഷം , ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്ന തൊഴില്‍ മടുത്തു തുടങ്ങിയപ്പോഴാണ് രേവതി, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാം എന്ന ചിന്തയില്‍ എത്തുന്നത്. തന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് ഒരു ഓണ്‍ലൈന്‍ ബുട്ടീക്ക് തുടങ്ങാം എന്ന് തന്നെയാണ് രേവതി തീരുമാനിച്ചത്. ബയോടെക്‌നോളജി പഠിച്ച ഒരു വ്യക്തി ആ രംഗം പൂര്‍ണമായും വിട്ടശേഷം ഒരു ബുട്ടീക്ക് തുടങ്ങാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ പതിവ് പോലെ ഒരു കലാപമാണ് വീട്ടില്‍ പ്രതീക്ഷിച്ചത് എങ്കില്‍ തെറ്റി. രേവതിക്ക് പൂര്‍ണ പിന്തുണയുമായി സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും മുന്നോട്ടു വന്നു. അതോടെ ജുഗല്‍ബന്ദി എന്ന ഓണ്‍ലൈന്‍ ബുട്ടീക്കിന് തുടക്കമായി

ജുഗല്‍ബന്ദി ; വ്യത്യസ്തം ഈ ആശയം

ഒരു സാധാരണ ബുട്ടീക് എന്ന നിലയില്‍ തന്റെ സംരംഭം മുന്നോട്ട് കൊണ്ട് പോകാനല്ല രേവതി ആഗ്രഹിച്ചത്. എന്ത് തുടങ്ങുന്നു എങ്കിലും അതില്‍ തന്റേതുമാത്രമായ ഒരു കയ്യൊപ്പ് പതിയണം എന്ന് രേവതിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പല കടകളില്‍ വില്‍ക്കുന്ന വസ്ത്രങ്ങള്‍ ഒരുമിച്ച് ഡിസ്പ്‌ളേ ചെയ്തു വില്‍ക്കുന്ന ഒരു സാധാരണ ബുട്ടീക്കിനപ്പുറം ഇന്ത്യന്‍ ഫാബ്രിക്‌സ് ഉപയോഗിച്ചുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒരു ഷോപ്പാണ് രേവതി സ്വപ്നം കണ്ടത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഷോപ്പ് ആരംഭിക്കുക എന്നത് വിചാരിക്കുന്ന അത്ര എളുപ്പമായിരുന്നില്ല. ഓരോ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് കേരളത്തിലെ കൈത്തറിക്കും ഖാദിക്കും സമാനമായ, അതാത് പ്രദേശങ്ങളിലെ പരമ്പരാഗത തുണിത്തരങ്ങള്‍ വാങ്ങിക്കൊണ്ട് വന്ന്, പുത്തന്‍ ആശയങ്ങള്‍ക്കനുസൃതമായി ഡിസൈന്‍ ചെയ്ത് ജുഗല്‍ബന്ദി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുകയായിരുന്നു രേവതിയുടെ ലക്ഷ്യം.

രണ്ടു ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച തയ്യല്‍ യൂണിറ്റില്‍ ഇപ്പോള്‍ 25 ലേറെ തൊഴിലാളികള്‍ ഉണ്ട്. ഇപ്പോള്‍ വിപുലീകരണത്തില്‍ ഭാഗമായി ഫ്രാഞ്ചൈസികള്‍ നല്‍കുന്നതിലാണ് ജുഗല്‍ബന്ദി കൂടുതല്‍ ശ്രദ്ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ഫ്രാഞ്ചൈസി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു . കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ഇത് സംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്

അതിനാല്‍ പ്രൊഡക്ഷന്റെ ചുമതല സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് രേവതി തന്നെ ഏറ്റെടുത്തു. കേട്ടറിഞ്ഞ അറിവ് വച്ചുകൊണ്ട് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് പ്രാദേശികരായ നെയ്ത്ത് തൊഴിലാളികളില്‍ നിന്നും നേരിട്ട് തുണിത്തരങ്ങള്‍ വാങ്ങി കേരളത്തില്‍ കൊണ്ട് വന്നു. രണ്ട് തൊഴിലാളികള്‍ അടങ്ങുന്ന ഒരു തയ്യല്‍ യൂണിറ്റ് ജുഗല്‍ബന്ദിയുടെ ഭാഗമായി രേവതി ആരംഭിച്ചിരുന്നു. ഈ തയ്യല്‍ യൂണിറ്റിന്റെ സഹായത്താല്‍ സ്വന്തം ഡിസൈനുകള്‍ കുര്‍ത്തകളാക്കി മാറ്റി. ബാഗ്രപ്രിന്റ് , കലംകാരി, പെണ്‍കലംകാരി, ഇക്വേതന്ദ്, ചന്ദേരി , അന്ദ്രസ് തുടങ്ങി മലയാളികള്‍ക്ക് കേട്ട് പരിചയം പോലുമില്ലാത്ത മെറ്റിരിയലുകള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച് രേവതി ജുഗല്‍ബന്ദിയില്‍ കോര്‍ത്തിണക്കി.

ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി ഓണ്‍ലൈനിലൂടെ മാത്രമായിരുന്നു ആദ്യകാല വില്‍പന.വസ്ത്രങ്ങളോടുള്ള അഭിനിവേശവും ഫാഷനിലുള്ള അഭിരുചിയുമായിരുന്നു രേവതിയുടെ ആകെ സമ്പാദ്യം. ആദ്യഘട്ടം എന്ന നിലയില്‍ മെറ്റിരിയലുകള്‍ സംഘടിപ്പിച്ച് കുര്‍ത്തകളാക്കി തയ്ച്ച് ഓണ്‍ലൈനിലില്‍ വില്‍പനയ്ക്ക് വയ്ക്കുന്നതിനായി 5 ലക്ഷം രൂപ ചെലവായി. ഇതായിരുന്നു ജുഗല്‍ബന്ദിയുടെ അടിസ്ഥാന നിക്ഷേപം. ഫേസ്ബുക്ക് പേജ് വഴി നടത്തിയ പ്രമോഷന്റെ ഭാഗമായി ഈ ഓണ്‍ലൈന്‍ ബുട്ടീക്കിനെ വിചാരിച്ചതിലും വേഗത്തില്‍ ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്തു.കേരളത്തിനകത്തും പുറത്തും നിന്ന് വ്യത്യസ്തമായ കളക്ഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയെത്തി. അതോടെ രേവതിയുടെ രാശി തെളിഞ്ഞു എന്ന് പറയുന്നതാകും ശരി.

ആദ്യകാലത്ത് വടക്കേ ഇന്ത്യയില്‍ മുഴുവന്‍ കറങ്ങി വ്യത്യസ്തമായ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൂടി എടുത്തു കൊണ്ടുവന്നു വിറ്റിരുന്നു. കൂട്ടത്തില്‍ മികച്ച വസ്ത്രങ്ങളുടെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്ക് പേജിലിടുന്നതു പതിവാക്കി. അതു കണ്ടിട്ട് പലരും അന്വേഷണവുമായെത്തി.അങ്ങനെയാണ് സ്വന്തം ബ്രാന്‍ഡ് എന്ന ആശയം കൂടുതല്‍ ശക്തമാകുന്നത്. പിന്നീട് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഒഴിവാക്കി ജുഗല്‍ബന്ദി എന്ന സ്വന്തം ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെയാണ് കൂടുതല്‍ കൊമേഷ്യല്‍ രീതിയില്‍ വില്‍പന ആരംഭിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ ഒരു തിരിച്ചറിവാണ് ജുഗല്‍ബന്ദിയെ വിജയത്തിലേക്കു നയിച്ചത്” രേവതി പറയുന്നു.

ഓണ്‍ലൈനില്‍ ഇത്തരമൊരു സംരംഭം തുടങ്ങാന്‍ മിനിമം ഇന്‍വെസ്റ്റ്‌മെന്റ് മതി . മാത്രമല്ല, കൂടുതല്‍ ജീവനക്കാര്‍ വേണ്ട, സ്ഥലവും വേണ്ട. പരസ്യത്തിന് സോഷ്യല്‍ മീഡിയയെ തന്നെ ആശ്രയിക്കുകയുമാകാം. പ്രാദേശിക വിപണി മുതല്‍ അന്താരാഷ്ട്ര വിപണി വരെ കീഴടക്കാം. ഏതു സമയത്തും ബിസിനസ് നടക്കുകയും ചെയ്യും.

പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ ഇന്നോവേറ്റിവ് ആയി. ഉപഭോക്താക്കള്‍ക്ക് പുതുമയും എക്‌സ്‌ക്ലൂസീവുമായ ഉല്‍പന്നങ്ങള്‍ നല്‍കണം എന്നതായി പിന്നീടുള്ള ചിന്ത. അതിനായി സ്വന്തം ഡിസൈനുകള്‍ തയാറാക്കി. നെയ്ത്തുകാര്‍ക്ക് പാറ്റേണുകള്‍ നല്‍കി നെയ്തു വാങ്ങി. പൂര്‍ണമായും കോട്ടണ്‍ വസ്ത്രങ്ങളാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു വന്നു. അങ്ങനെയാണ് ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈനിലേക്ക് വസ്ത്ര വ്യാപാരം മാറ്റാന്‍ തീരുമാനിക്കുന്നത്.

പെരുമ്പാവൂരും വൈറ്റിലയിലും ആയി രണ്ടു ഷോറൂമുകള്‍

ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈന്‍ വ്യാപാരത്തിലേക്ക് മാറിയപ്പോള്‍ ആദ്യ ഷോറൂം തുറന്നത് പെരുമ്പാവൂരില്‍ ആയിരുന്നു.ആ സമയത്ത് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ആയിരുന്നവര്‍ തന്നെയാണ് പ്രധാനമായും ഈ ഷോപ്പിനെ ആശ്രയിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ ഷോപ്പ് മികച്ച വരുമാനം നേടിയപ്പോഴാണ് രണ്ടാമത്തെ ഷോറൂം വൈറ്റില ഗോള്‍ഡ് സൂക്കിന് അടുത്തായി ആരംഭിച്ചത്. ജുഗല്‍ബന്ദിയുടെ സ്റ്റിച്ചിംഗ് യൂണിറ്റും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത വസ്ത്രശേഖരം ആയതിനാല്‍ തന്നെ പരമ്പരാഗത രീതിയിലാണ് ഷോറൂമും സെറ്റ് ചെയ്തിരിക്കുന്നത്.

സാരികള്‍ , കുര്‍ത്തകള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ വിറ്റുപോകുന്നത്. വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഓരോ വസ്ത്രത്തിലും രേവതിയുടെ ഒരു ജുഗല്‍ബന്ദി ടച്ച് ഉണ്ട്. ഇപ്പോള്‍ ഇന്ത്യക്ക് പുറത്തു നിന്ന് പോലും ജുഗല്‍ബന്ദി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വസ്ത്രം ലഭ്യമാക്കും. 1500 രൂപ മുതല്‍ 3000 രൂപവരെയാണ് കുര്‍ത്തകളുടെ ശരാശരി വില. പാര്‍ട്ടി വെയര്‍ കുര്‍ത്തകള്‍ അപൂര്‍വമായി മാത്രമേ ചെയ്യുന്നുള്ളൂ 4500 രൂപയാണ് അതിന്റെ വില.

5 ലക്ഷം രൂപയില്‍ നിന്നും 60 ലക്ഷത്തിന്റെ വിറ്റുവരവ്

5 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച ജുഗല്‍ബന്ദിയുടെ ഈ വര്‍ഷത്തെ വിറ്റുവരവ് 60 ലക്ഷം രൂപയാണ്. തുടങ്ങി മൂന്നാം വര്‍ഷത്തില്‍ കൈവരിച്ച ഈ നേട്ടം രേവതിയുടെ രാപകല്‍ ഇല്ലാത്ത അധ്വാനത്തിന്റെ ഫലം കൂടിയാണ്. വസ്ത്രങ്ങളുടെ പര്‍ച്ചേസ് , ഡിസൈനിംഗ് എന്നീ കാര്യങ്ങളിലാണ് രേവതി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. മാര്‍ക്കറ്റിംഗ് , ഫിനാന്‍സ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവ് ശ്യാം ആണ്.

രണ്ടു ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച തയ്യല്‍ യൂണിറ്റില്‍ ഇപ്പോള്‍ 25 ലേറെ തൊഴിലാളികള്‍ ഉണ്ട്. ഇപ്പോള്‍ വിപുലീകരണത്തില്‍ ഭാഗമായി ഫ്രാഞ്ചൈസികള്‍ നല്‍കുന്നതിലാണ് ജുഗല്‍ബന്ദി കൂടുതല്‍ ശ്രദ്ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ഫ്രാഞ്ചൈസി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു . കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ഇത് സംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് രേവതി പറയുന്നു.

”ഓണ്‍ലൈനില്‍ ഇത്തരമൊരു സംരംഭം തുടങ്ങാന്‍ മിനിമം ഇന്‍വെസ്റ്റ്‌മെന്റ് മതി . മാത്രമല്ല, കൂടുതല്‍ ജീവനക്കാര്‍ വേണ്ട, സ്ഥലവും വേണ്ട. പരസ്യത്തിന് സോഷ്യല്‍ മീഡിയയെ തന്നെ ആശ്രയിക്കുകയുമാകാം. പ്രാദേശിക വിപണി മുതല്‍ അന്താരാഷ്ട്ര വിപണി വരെ കീഴടക്കാം. ഏതു സമയത്തും ബിസിനസ് നടക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈന്‍ സ്റ്റോറിലേക്ക് മാറുമ്പോള്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. എന്‍ക്വയറി വന്നാല്‍ എത്രയും വേഗം പ്രതികരിച്ച് അതു കച്ചവടമാക്കണം. അവിടെയാണ് ബിസിനസിന്റെ വിജയം.” രേവതി പറയുന്നു.

രണ്ടു വയസ്സുകാരി മകള്‍ അമേയക്ക് ഒപ്പമാണ് രേവതി ഇപ്പോള്‍ പര്‍ച്ചേസ് നടത്തുന്നത്. കുടുംബവും ബിസിനസും ഒരേ പോലെ മികവുറ്റ രീതിയില്‍ കൊണ്ട് പോകുന്ന രേവതി വനിതാ സംരംഭകര്‍ക്ക് ഒരു മികച്ച പാഠമാണ്.

Comments

comments