മികച്ച യാത്രാനുഭവും ലഭ്യമാക്കുന്നതിനായി ‘ജെറ്റ് അപ്‌ഗ്രേഡ്’

മികച്ച യാത്രാനുഭവും ലഭ്യമാക്കുന്നതിനായി ‘ജെറ്റ് അപ്‌ഗ്രേഡ്’

യുഎഇയിലെ പ്രമുഖ എയര്‍ലൈനായ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ജെറ്റ് എയര്‍വേസ് യാത്രികര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്ന പുതിയ പദ്ധതി അവതരിപ്പിച്ചു

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനായ ഇത്തിഹാത് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ രാജ്യാന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് തങ്ങളുടെ അതിഥികള്‍ക്കു മികച്ച യാത്രാനുഭവും ലഭ്യമാക്കുന്നതിനായി ‘ജെറ്റ് അപ്‌ഗ്രേഡ്’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇക്കോണമി അല്ലെങ്കില്‍ പ്രീമിയര്‍ ക്ലാസുകളിലെ താല്‍പര്യമുള്ള അതിഥികള്‍ക്ക് പ്രീമിയര്‍ അല്ലെങ്കില്‍ ഫസ്റ്റ് ക്‌ളാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ജെറ്റ് അപ്‌ഗ്രേഡിലൂടെ കമ്പനി ലഭ്യമാക്കുന്നത്.

ഇതനുസരിച്ച് ജെറ്റ് എയര്‍വേസിന്റെ വെബ്‌സൈറ്റിലെ ”മാനേജ് മൈ ബുക്കിംഗ്” എന്ന വിഭാഗത്തില്‍ പ്രവേശിച്ച് അപ്‌ഗ്രേഡിനു നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്താവുന്നതാണ്.

ലോകത്തെ പ്രമുഖ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലസ് ഗ്രേഡുമായി ചേര്‍ന്നാണ് ജെറ്റ് അപ്‌ഗ്രേഡ് പദ്ധതി കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സര്‍വീസ് ശൃംഖലയിലെ 65 ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളില്‍ ഈ പദ്ധതി ലഭ്യമാണ്

യാത്രാ ദിവസത്തിന് ഏഴു ദിവസം മുമ്പു മുതല്‍ യാത്രയുടെ തലേ ദിവസം വരെ ലേലത്തുക സമര്‍പ്പിക്കാം. ഈ ദിവസത്തിനിടയില്‍ തുക പുതുക്കി സമര്‍പ്പിക്കാനും ലേലത്തില്‍നിന്നു പിന്മാറാനും അതിഥികള്‍ക്ക് അവസരമുണ്ട്. എന്നാല്‍ കരാര്‍ ഉറപ്പിച്ചശേഷം അതില്‍നിന്നു പിന്മാറാന്‍ സാധിക്കുകയില്ല. ലേലത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ലേലത്തുക എഴുതുന്ന സമയത്തു നല്‍കണം. അവര്‍ തുക അടയ്ക്കണം. ലേലം വിജയിക്കുന്ന അതിഥിക്ക് പുതുക്കിയ ഇ-ടിക്കറ്റ് അയച്ചു നല്‍കും.

യാത്രയ്ക്കു മുമ്പേ ഇ-മെയിലില്‍ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും. മറ്റ് അതിഥികളുടെ ബുക്കിംഗ് അതേപോലെ തുടരുകയും ചെയ്യും. ജെറ്റ് അപ്‌ഗ്രേഡ് പദ്ധതി ഏതെങ്കിലും രാജ്യാന്തര എയര്‍ലൈന്‍സില്‍ ഇതാദ്യമായിട്ടാണ്. രണ്ടു ദശകമായി തുടര്‍ച്ചയായ പുതുമ നല്‍കിക്കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേസില്‍നിന്നു അതിഥികള്‍ക്കു പുതിയൊരു യാത്രാനുഭവവും മൂല്യവും നല്‍കുന്ന മറ്റൊരു പദ്ധതിയാണിത്- ജെറ്റ് എയര്‍വേസ് നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ആന്‍ഡ് റവന്യു മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

ലോകത്തെ പ്രമുഖ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലസ് ഗ്രേഡുമായി ചേര്‍ന്നാണ് ജെറ്റ് അപ്‌ഗ്രേഡ് പദ്ധതി കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ജെറ്റ് എയര്‍വേസിന്റെ സര്‍വീസ് ശൃംഖലയിലെ 65 ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളില്‍ ഈ പദ്ധതി ലഭ്യമാണ്.

Comments

comments

Categories: Arabia
Tags: Jet Upgrade