എച്ച്ഡിഎഫ്‌സി ബാങ്ക് എഫ്ഡി പലിശ നിരക്ക് ഉയര്‍ത്തി

എച്ച്ഡിഎഫ്‌സി ബാങ്ക് എഫ്ഡി പലിശ നിരക്ക് ഉയര്‍ത്തി

ന്യൂഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. തെരഞ്ഞെടുത്ത നിശ്ചിത കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. 100 ബേസിസ് പോയ്ന്റാണ് വര്‍ധന. എസ്ബിഐ അടുത്തിടെ നിക്ഷേപ പലിശ 50 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിക്ഷേപ പലിശ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടേതിനേക്കാള്‍ കൂടുതലാണ്. മറ്റ് ചില സ്വകാര്യ-പൊതു മേഖലാ ബാങ്കുകള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണുള്ളത്. ബാങ്ക് വെബ്‌സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച് രണ്ട് വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള ഒരു കോടിയില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായും ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനത്തില്‍ നിന്നും 6.85 ശതമാനവുമായാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ഏപ്രില്‍ 24 മുതല്‍ ഈനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നെന്നാണ് ബാങ്ക് വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുള്ളത്. ഒരു കോടിയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായും പലിശ ഉയര്‍ത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. അഞ്ചുകോടി രൂപയില്‍ താഴെ നിക്ഷേപമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം കൂടുതല്‍ പലിശ ലഭിക്കും.

Comments

comments

Categories: Banking