ഫോഡ് ഫ്രീസ്റ്റൈല്‍ അവതരിപ്പിച്ചു

ഫോഡ് ഫ്രീസ്റ്റൈല്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.09 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഫോഡ് ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.09 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് പെട്രോള്‍ വേരിയന്റുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റുകളുടെ വില 6.09 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെയും. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാല് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ ഫോഡ് ഫ്രീസ്റ്റെല്‍ ലഭിക്കും. മാരുതി സുസുകി ഇഗ്‌നിസ്, മറ്റ് ക്രോസ് ഹാച്ച്ബാക്കുകളായ ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവെഞ്ചുറ, ഹ്യുണ്ടായ് ഐ20 ആക്റ്റീവ് എന്നിവയാണ് എതിരാളികള്‍.

ഫോഡ് ഫ്രീസ്റ്റൈലിലൂടെ ബ്രാന്‍ഡ്-ന്യൂ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. പുതിയ ഇക്കോസ്‌പോര്‍ടില്‍ അരങ്ങേറിയ 1.5 ലിറ്റര്‍ എന്‍ജിന്റെ അതേ ഡ്രാഗണ്‍ ഫാമിലി അംഗമാണ് 1.2 ലിറ്റര്‍ യൂണിറ്റ്. ഫോഡ് ഫ്രീസ്റ്റൈലിലെ 3 സിലിണ്ടര്‍ എന്‍ജിന്‍ 95 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനാ ഫലങ്ങള്‍ പ്രകാരം പെട്രോള്‍ എന്‍ജിന്‍ 19 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കും. പുതിയ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായാണ് പെട്രോള്‍ എന്‍ജിന്‍ ചേര്‍ത്തുവെച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫോഡ് അതിന് തയ്യാറായില്ല. ഫ്രീസ്റ്റൈലിന് ഡീസല്‍ വേരിയന്റ് കൂടി ലഭിച്ചു. ഫോഡ് ഇക്കോസ്‌പോര്‍ട് ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ ഫ്രീസ്റ്റൈലിന് നല്‍കിയിരിക്കുന്നത്. 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ വേരിയന്റിന് 24.4 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ഫോഡ് ഫ്രീസ്റ്റൈല്‍         1.2 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍          1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എന്‍ജിന്‍

ഡിസ്‌പ്ലേസ്‌മെന്റ്                  1,194 സിസി                                              1,498 സിസി

മാക്‌സിമം പവര്‍        94 ബിഎച്ച്പി @ 6,500 ആര്‍പിഎം       100 ബിഎച്ച്പി @ 3,750 ആര്‍പിഎം

പീക്ക് ടോര്‍ക്ക്           120 എന്‍എം @ 4,250 ആര്‍പിഎം                215 എന്‍എം @ 1,750-3,000 ആര്‍പിഎം

ട്രാന്‍സ്മിഷന്‍                     5 സ്പീഡ് എംടി                                         5 സ്പീഡ് എംടി

ഫിഗോ ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണെങ്കിലും ഫോഡ് ഫ്രീസ്റ്റൈലിലൂടെ പുതിയ ഡിസൈന്‍ അരങ്ങേറ്റം നടത്തി. പ്ലാസ്റ്റിക് ക്ലാഡിംഗുകള്‍, പ്ലാസ്റ്റിക് സ്‌കിഡ് പ്ലേറ്റുകള്‍, മുന്നിലും പിന്നിലും പുതിയ ബംപര്‍ എന്നിവ കാണാം. പുതിയ 4 സ്‌പോക്ക്, 15 ഇഞ്ച് വീലുകളിലാണ് കാര്‍ വരുന്നത്. ഫോഡിന്റെ സിങ്ക്3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഹൈ ഡെഫിനിഷന്‍ ടച്ച്‌സ്‌ക്രീന്‍ കാബിനില്‍ കാണാം.

ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാല് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ ഫോഡ് ഫ്രീസ്റ്റെല്‍ ലഭിക്കും

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, രണ്ട് എയര്‍ബാഗുകള്‍ എന്നിവയാണ് ഫോഡ് ഫ്രീസ്റ്റൈലിലെ സുരക്ഷ ഫീച്ചറുകള്‍. 3,954 എംഎം നീളവും 1,737 എംഎം വീതിയും 1,570 എംഎം ഉയരവും വരുന്നതാണ് ഫോഡ് ഫ്രീസ്റ്റൈല്‍. വീല്‍ബേസ് 2,490 എംഎം. 190 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്‌പേസ് 257 ലിറ്റര്‍. പെട്രോള്‍ വേരിയന്റുകളില്‍ 42 ലിറ്ററും ഡീസല്‍ വേരിയന്റുകളില്‍ 40 ലിറ്ററുമാണ് ഇന്ധന ടാങ്ക് ശേഷി. പെട്രോള്‍ വേരിയന്റുകള്‍ക്ക്് 1026-1044 കിലോഗ്രാം ഭാരം വരുമ്പോള്‍ ഡീസല്‍ വേരിയന്റുകളുടെ ഭാരം 1062-1080 കിലോഗ്രാമാണ്.

Comments

comments

Categories: Auto