വാട്‌സ് ആപ്പിലൂടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വാട്‌സ് ആപ്പിലൂടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മത്സരിക്കുന്ന ഒന്‍പതു സ്ഥാനാര്‍ഥികള്‍ വാട്‌സ് ആപ്പ് വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇക്കാര്യം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ചൊവ്വാഴ്ച അറിയിക്കുകയും ചെയ്തു. അടുത്തമാസം ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാട്‌സ് ആപ്പ് വഴി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അംഗീകരിച്ചതായി പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാന നില മോശമായതിനാല്‍ നിരവധി സ്ഥാനാര്‍ഥികള്‍ക്ക് South 24 Parganas ജില്ലയിലെ ഭംഗൂറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാണിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് റെഡ് സ്റ്റാര്‍ നേതാവ് ശര്‍മിസ്ത ചൗധരി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണു കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് സുബ്രത തലുക്ക്ദാര്‍ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷനോട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക വാട്‌സ് ആപ്പ് വഴി അംഗീകരിക്കാന്‍ ഉത്തരവിട്ടത്. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയുണ്ടായി. 11 പേരില്‍ 9 സ്ഥാനാര്‍ഥികള്‍ വാട്‌സ് ആപ്പ് വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഈ മാസം 28നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് ഫലം മേയ് എട്ടിന് പ്രഖ്യാപിക്കും.

Comments

comments

Categories: FK Special, Slider