രക്തഗ്രൂപ്പ് നോക്കി ആഹാരം കഴിക്കാം

രക്തഗ്രൂപ്പ് നോക്കി ആഹാരം കഴിക്കാം

ശരീരഭാരം കുറയ്ക്കാനും ശരീര ആകൃതി നിലനിര്‍ത്താനും ഡയറ്റിംഗ് ടിപ്‌സുകള്‍ നിരവധിയുണ്ട്. ഈ വിഭാഗത്തില്‍ ബ്ലഡ് ഗ്രൂപ്പ് ഡയറ്റിംഗ് ഫിറ്റ്‌നസ് പ്രിയരുടെ ഏറ്റവും പുതിയ ട്രെന്‍ഡായി മാറുകയാണ്

നമ്മുടെ രക്തഗ്രൂപ്പില്‍ ശരീരത്തിന് യോജിച്ച ആഹാരരീതിയെ സംബന്ധിക്കുന്ന ഒട്ടനവധി അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ ആഹാരം ഏതു രീതിയില്‍ എങ്ങനെയെല്ലാം വേണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവയ്ക്കു കഴിയും. ശരീരഭാരം കുറയ്ക്കാനും ശരീര ആകൃതി നിലനിര്‍ത്താനും ഡയറ്റിംഗ് ടിപ്‌സുകള്‍ നിരവധിയുണ്ടെങ്കിലും രക്ത സംബന്ധമായ ഡയറ്റിംഗ് പ്രധാനമായും രക്തഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരിലും ഈ ഡയറ്റിംഗ് വ്യത്യസ്തവുമാണെന്നെതാണ് വസ്തുത.

പ്രധാനമായും നാല് വിഭാഗത്തിലുള്ള രക്തഗ്രൂപ്പുകളാണുള്ളത്. എ, ബി, എബി, ഒ എന്നീ നാല് പ്രധാന വിഭാഗത്തില്‍ ഓരോന്നിലും Rh ഘടകം പോസിറ്റീവ്, നെഗറ്റീവ് തുടങ്ങിയ അനുബന്ധ വിഭാഗങ്ങള്‍ വേറെയുമുണ്ട്. വിവിധ രക്തഗ്രൂപ്പിലുള്ളവര്‍ ്ര്രപധാനമായും കഴിച്ചിരിക്കേണ്ട ചില ആഹാരക്രമങ്ങളിലൂടെ നമുക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന ചില രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാനാകും.

രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി, ആന്റിജന്‍ എന്നിവയുടെ സാന്നിധ്യവും മറ്റുമാണ് രക്തം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് നിര്‍ണയിക്കുന്നത്. വിവിധ രക്ത ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ അവയിലെ ആന്റിജനുകള്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഗ്ലൈക്കോപ്രോട്ടീന്‍, ഗ്ലൈക്കോലിപ്പിഡ് എന്നീ വിവിധ രൂപത്തിലാകും കാണപ്പെടുക. ചില പ്രോട്ടീനുകള്‍ നമ്മുടെ ശരീരത്തിലെ രക്തവുമായി പ്രതിപ്രവര്‍ത്തനശേഷിയുള്ളവയാണ്. ഉദാഹരണത്തിന് ലെക്റ്റിന്‍ എന്ന പ്രോട്ടീന്‍ രക്തത്തിലെ വിവിധ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും ജീവന് ഭീഷണിയുണ്ടാക്കുന്നവയല്ല താനും. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഇത്തരം അവസ്ഥകളെ മറികടക്കാന്‍ പ്രാപ്തിയുള്ളതാണ്. എന്നാല്‍ രക്തഗ്രൂപ്പുകള്‍ക്ക് യോജിച്ച ഡയറ്റിംഗ് കൂടി തെരഞ്ഞെടുക്കുന്നത് ശരീര സംരക്ഷണത്തിന് കൂടുതല്‍ സഹായകവുമാണ്.

പ്രധാനമായും നാല് രക്തഗ്രൂപ്പുകളാണുള്ളത്. എ, ബി, എബി, ഒ എന്നീ ഗ്രൂപ്പുകളില്‍ പോസിറ്റീവ്, നെഗറ്റീവ് തുടങ്ങി അനുബന്ധ വിഭാഗങ്ങള്‍ വേറെയുമുണ്ട്. വിവിധ രക്തഗ്രൂപ്പിലുള്ളവര്‍ ്ര്രപധാനമായും കഴിച്ചിരിക്കേണ്ട ചില ആഹാരക്രമങ്ങളിലൂടെ നമുക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന ചില രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാനാകും

രക്തഗ്രൂപ്പ് നിര്‍ണയിച്ചതിനുശേഷം ഒരു വിദഗ്ധ ഡയറ്റീഷന്റെ നിര്‍ദേശാനുസരണം ആഹാരം ക്രമീകരിക്കാവുന്നതാണ്. മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നുട്രീഷന്‍ തെറാപ്പി വിഭാഗം മേധാവിയായ രസിക പരബ് ഇത്തരം ഡയറ്റിംഗിലെ പൊതുവായ വിവരങ്ങള്‍ വിശദമാക്കുകയാണിവിടെ.

രക്തഗ്രൂപ്പ്- O

ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റുകള്‍, ലിപ്പോ പ്രോട്ടീന്‍ എപിഒബി 48 എന്നിവ ഏറെയുള്ള രക്തഗ്രൂപ്പുകാരാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ ഇവരില്‍ ഗ്യാസ്ട്രിക് അള്‍സര്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതലാകാനും സാധ്യതയുണ്ട്. മാത്രമല്ല തൈറോയ്ഡ് പ്രശ്‌നങ്ങളും ഇവരില്‍ കൂടുതലായി കാണപ്പെടാം. അതിനാല്‍ സ്‌പൈസി ഫുഡ് ഈ ഗ്രൂപ്പുകാര്‍ കുറയ്ക്കണം. ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ളതും പ്രോബയോട്ടിക് ആഹാരങ്ങളും കഴിക്കാം. ധാരാളം പഴങ്ങളും പച്ചക്കറികളും പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചിക്കന്‍, മുട്ട, മല്‍സ്യം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അമിതമായി കഫീന്‍, ചോക്ലേറ്റ് എന്നിവ കഴിക്കാന്‍ പാടില്ല. മദ്യപാനവും ഈ ഗ്രൂപ്പുകാര്‍ ഒഴിവാക്കേണ്ടതാണ്.

രക്തഗ്രൂപ്പ്- A

പ്രമേഹം, പൊണ്ണത്തടി എന്നിവയുണ്ടാകാന്‍ സാധ്യത ഏറെയുള്ളവരാണ് ഈ ഗ്രൂപ്പുകാര്‍. വയറ്റിലെ ആസിഡുകളുടെ (ഹൈഡ്രോക്ലോറിക് ആസിഡ്) തോതും ഇക്കൂട്ടരില്‍ താഴ്ന്ന നിലയില്‍ ആയതിനാല്‍ ദഹനം അല്‍പം മന്ദഗതിയിലായിരിക്കും. മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷിയും ദുര്‍ബലമാണ്. മല്‍സ്യം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ എ ഗ്രൂപ്പിലുള്ളവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കുറഞ്ഞ അളവിലും കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ളതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും വേണം.

ബ്ലഡ്ഗ്രൂപ്പ്- B

ഈ ഗ്രൂപ്പ്കാരില്‍ കോര്‍ട്ടിസോളിന്റെ (മാനസിക സമ്മര്‍ദ്ദത്താല്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍) ആളവ് കൂടുതലായതിനാല്‍ പ്രമേഹം, പൊണ്ണത്തടി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണമാണ് ഈ ഗ്രൂപ്പുകാര്‍ക്ക് അനുയോജ്യം. മുട്ടയുടെ വെള്ള, കോഴിയിറച്ചി, പഴങ്ങള്‍, പച്ചക്കറി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മല്‍സ്യവിഭാഗത്തില്‍ ഞണ്ട്, ചെമ്മീന്‍ എന്നിവ ഒഴിവാക്കുക. ബീഫും മദ്യപാനവും ഈ ഗ്രൂപ്പുകാര്‍ ഒഴിവാക്കുന്നതാണ് ഗുണകരം.

രക്തഗ്രൂപ്പ്- AB

ഈ ഗ്രൂപ്പിലുള്ളവരിലും വയറ്റിലെ ആസിഡുകളുടെ തോത് കുറവായതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറഞ്ഞ ആഹാര സാധനങ്ങളാണ് അഭികാമ്യം. ചെറിയതോതിലുള്ള ഇടവിട്ടുള്ള ആഹാരരീതിയാണ് ഇക്കൂട്ടര്‍ക്ക് പൊതുവെ നിര്‍ദേശിക്കപ്പെടുന്നത്. മാംസം, കൊഴുപ്പ്, സ്‌പൈസി ഫുഡ് എന്നിവ ഒഴിവാക്കാം. ബേക്കറി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ തോതില്‍ കഴിക്കുന്നത് ഇക്കൂട്ടരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകും.

Comments

comments

Categories: FK Special, Health, Slider