ജസ്റ്റീസ് കെ.എം. ജോസഫിനെ ജഡ്ജിയായി നിയമിക്കുന്ന ശുപാര്‍ശ തള്ളി കേന്ദ്രസര്‍ക്കാര്‍

ജസ്റ്റീസ് കെ.എം. ജോസഫിനെ ജഡ്ജിയായി നിയമിക്കുന്ന ശുപാര്‍ശ തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തള്ളി. ശുപാര്‍ശയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര നടപടി.

ജസ്റ്റീസ് ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണച്ചില്ല. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണെന്നും കൊളീജിയത്തിന്റെ ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൊളീജിയം ന്യായമയ പരിശോധ നടത്തണമന്നും കേന്ദ്രം നിര്‍ദേശിച്ചുണ്ട്. എന്നാല്‍ കേന്ദ്ര തീരുമാനത്തിനെതിരെ അഭിഭാഷകരും ബാര്‍ അസോസിയേഷനും രംഗത്തെത്തി. കെ.എം.ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ മൂന്ന് മാസം മുമ്പാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇന്ദു മല്‍ഹോത്രയെ മാത്രമാണ് സുപ്രീംകോടതി ജഡ്ജിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കോണ്‍ഗ്രസും മുതിര്‍ന്ന ജഡ്ജിമാരും രംഗത്തെത്തിയിരുന്നു.

 

Comments

comments

Categories: FK News

Related Articles