എന്തുകൊണ്ടാണ് നമ്മള്‍ കരയുന്നത്?

എന്തുകൊണ്ടാണ് നമ്മള്‍ കരയുന്നത്?

മാനസിക വിഭ്രാന്തി, മനശാസ്ത്രം, കരച്ചില്‍, മാനുഷിക ബന്ധം എന്നിവയെക്കുറിച്ചുള്ള പുതിയ ഗവേഷണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യധാര പത്രങ്ങളിലും മാഗസീനുകളിലും നിരവധി ലേഖനങ്ങള്‍ നമ്മള്‍ എന്തിനു കരയുന്നു എന്നതിനെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. എന്നാല്‍ അവയില്‍ എല്ലാം ഉത്തരങ്ങള്‍ വളരെ സങ്കീര്‍ണമായിരുന്നു. നിരവധി എഴുത്തുകാരും ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ചര്‍ച്ചകളും സംവാദങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്.

നമ്മുടെ ജീവിതത്തില്‍ കരച്ചിലിനു വ്യത്യസ്ത മുഖങ്ങളുണ്ട്. ഒരു മരണത്തില്‍ നമ്മള്‍ ദു:ഖം കൊണ്ട് കരയുകയാണെങ്കില്‍ ഒരു ജനനത്തില്‍ നമ്മള്‍ വേദന കൊണ്ട് കരയുന്നു. ഒരു വിവാഹത്തില്‍ വേര്‍പിരിയല്‍ കൊണ്ട് കരയുന്നു. ഓരോ കരച്ചിലും വ്യത്യസ്തമാണ്. അത് വളരെ സങ്കീര്‍ണവുമാണ്. ചില സമയങ്ങളിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കരച്ചില്‍ മാത്രമാണ് ഏക മാര്‍ഗം. ഒരു പക്ഷേ കരച്ചില്‍ മറ്റൊരു ഭാഷയ്ക്കും സാധിക്കാത്ത വിധത്തില്‍ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയുന്നവയാണ്.

കരയുന്നതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായി ഗവേഷകരുടെ ഒരു വിലയിരുത്തല്‍ കരച്ചില്‍ എന്നത് വ്യക്തിപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമെന്നതാണ്. കരച്ചില്‍ എന്ന ആശയവിനിമയത്തിന്റെ ശക്തി വളരെ കൂടുതലാണ്. വികാരം മറ്റുള്ളവരിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ അതിന് കഴിയും

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കരച്ചില്‍ വ്യത്യസ്തമാണ്. സ്ത്രീകള്‍ കരയുന്ന അതിശയമില്ലാതെ കാണുന്നവര്‍ പുരുഷന്‍മാരുടെ കരച്ചില്‍ ബലഹീനതയുടെ ലക്ഷണമായി കാണുന്നു. സാധാരണയായുള്ള കരച്ചിലിനു പുറമെ ഇതില്‍ ഒന്നും പെടാതെ വിഷാദ രോഗികളുടെ കരച്ചിലുമുണ്ട്.

2014 ല്‍ കരച്ചില്‍ നമ്മളെ മെച്ചപ്പെടുത്തുകയാണോ വഷളാക്കുകയാണോ ചെയ്യുന്നത് എന്നിതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ഒരു സ്ത്രീയില്‍ ഉണ്ടാകുന്ന കരച്ചില്‍ ആ സ്ത്രീയെ മെച്ചപ്പെടുത്തുകയും വിഷാദ രോഗികളില്‍ വെറുതെയുള്ള കരച്ചില്‍ അവരെ വഷളാക്കുകയുമാണ് ചെയ്യുന്നത്. മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലിന്റെ കരച്ചില്‍ മറ്റൊരു രീതിയില്‍ നമ്മളെ ബാധിക്കുന്നുണ്ട്.

കരയുന്നത് മനസിനെ ശുദ്ധീകരിക്കുന്നു എന്നത് അരിസ്‌റ്റോട്ടില്‍ എഴുതിയിട്ടുണ്ട്. തത്വശാസ്ത്രപരമായി സന്തോഷം അറിയണമെങ്കില്‍ ദു:ഖം അനുഭവിക്കേണ്ടതുണ്ട് എന്നാണ്.

 

Comments

comments

Categories: FK News, Health

Related Articles