വടക്കുംനാഥന്റെ മണ്ണില്‍ ഇന്ന് പൊടിപൂരം

വടക്കുംനാഥന്റെ മണ്ണില്‍ ഇന്ന് പൊടിപൂരം

തൃശൂര്‍: വര്‍ണവിസ്മയങ്ങളുടെയും നാദമേളങ്ങളുടെയും അകമ്പടിയുമായി തൃശൂര്‍ പൂര ലഹരിയില്‍. ആയിരങ്ങള്‍ ഒഴുകിയെത്തുന്ന പൂരപ്പെരുമയ്ക്കായി നഗരം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് വടക്കുംന്നാഥനിലെത്തി മടങ്ങും. ഇതോടെ ചെറുപൂരങ്ങള്‍ ഒരോന്നായി വടക്കും നാഥനിലേയ്ക്ക് എത്തിത്തുടങ്ങും. ചെറുപൂരങ്ങളുടെ സൗന്ദര്യമായി കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധര്‍മശാസ്തക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്ത്യയനി ഭഗവതി, പൂക്കാട്ടിക്കരകാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി, ചൂരക്കോട്ട്കാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, കുറ്റൂര്‍ നെയ്തലക്കാവിലമ്മ എന്നി ദേവിദേവന്മാര്‍ ഉണ്ടവാകും. വ്യാഴാഷ്ച പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് അവസാനമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ന് പൂരത്തിനെത്തുമെന്നാണ് വിവരം.

Comments

comments

Categories: FK News