സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍

സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാത്തിനായി ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍. കൂടുതല്‍ ജഡ്ജിമാര്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയതായാണ് വിവരം. കോടതിയുടെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്നാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നോട്ടീസ് കഴിഞ്ഞ ദിവസം രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയിരുന്നു. ഇതിന് പുറകെയാണ് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയും മദന്‍ ബി ലോക്കൂറും ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയിച്ചിട്ടുണ്ട്. എന്നാല്‍ ജസ്റ്റിസ് മിശ്ര കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങളിലാണ് ഫുള്‍കോര്‍ട്ട് വിളിച്ചുചേര്‍ക്കുന്നത്. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഇതില്‍ പങ്കെടുക്കണമെന്നാണ് ചട്ടം.

Comments

comments

Categories: FK News
Tags: full court