മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെയാവരുതെന്ന് കോടിയേരി

മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെയാവരുതെന്ന് കോടിയേരി

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രീയക്കാരെപ്പോലെ സംസാരിക്കരുതെന്നും ഇങ്ങനെയെങ്കില്‍ അതാണ് നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍. മനുഷ്യാവകാശ കമീഷനെതിരായ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കമീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം സംസാരിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

Comments

comments

Categories: FK News