ആസാറാം ബാപ്പുവിന് ജീവപര്യന്തം

ആസാറാം ബാപ്പുവിന് ജീവപര്യന്തം

ജയ്പൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. പീഡനക്കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്ന് രാവിലെ കോടതി വിധിച്ചിരുന്നു. ഇതിന് പുറമെ രണ്ട് സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു.

വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ അടക്കം നാല് സംസ്ഥാനങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുകയാണ്. 2013 ഓഗസ്റ്റ് 15ന് ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ചാണ് ഇയാള്‍ പതിനാരുകാരിയെ പീഡിപ്പിച്ചത്. കുട്ടിയില്‍ കയറിയ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു പീഡനം. തുടര്‍ന്ന് പരാതി നല്കിയ കുട്ടിക്കും കുടുംബത്തിനും നേരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നുവെങ്കിലും ഇവര്‍ പിന്മാറാതെ ഉറച്ച് നില്‍ക്കുകയായിരുന്നു. 2013 സെപ്തംബര്‍ മുതല്‍ ബാപ്പു ജയിലിലാണ്. ഇതിനിടെ സൂറത്തിലെ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കും മകനുമെതിരെയുള്ള വിചാരണയും തുടരുകയാണ്.

Comments

comments

Categories: FK News