വിറ്റാമിന്‍ ഡിയുടെ കുറവ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും

വിറ്റാമിന്‍ ഡിയുടെ കുറവ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും

വിറ്റാമിന്‍ ഡിയുടെ കുറവ് പ്രമേഹം വരുത്തുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷകര്‍. ബ്ലഡ് പ്ലാസ്മയില്‍ 25-ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡിയുടെ അളവ് 30 എന്‍ജി\ മിലി (നാനോഗ്രാം\മില്ലിലിറ്റര്‍) യിലും താഴ്ന്ന അവസ്ഥയില്‍ കാണുന്നവരില്‍ പ്രമേഹ സാധ്യത അഞ്ചിരട്ടിയായിരിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ഡി ഇത്തരത്തില്‍ വലിയൊരളവില്‍ മനുഷ്യരില്‍ പ്രത്യാഘാതമുണ്ടാക്കുന്ന പഠനം എന്തുകൊണ്ടും മെഡിക്കല്‍ ലോകത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ദക്ഷിണ കൊറിയയിലെ സിയൂള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് മെഡിസിനിലെ ഗവേഷക സ്യൂ കെ പാര്‍ക്ക് പറയുന്നു. ബ്ലഡ് പ്ലാസ്മയില്‍ അവശ്യം വേണ്ട 25-ഹൈഡ്രോക്‌സിവിറ്റാമിന്‍ ഡിയുടെ തോത് 30എന്‍ജി\ മിലി ആണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 903 ഓളം ആളുകളെ നിരീക്ഷണ വിധേയമാക്കിയാണ്

പുതിയ ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നതെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവപ്പെടാതിരിക്കാന്‍ ദിവസവും 10 മുതല്‍ 15 മിനിട്ട് വരെ സൂര്യപ്രകാശം ഏല്‍ക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ബ്ലഡ് പ്ലാസ്മയില്‍ 25-ഹൈഡ്രോക്‌സിവിറ്റാമിന്‍ ഡിയുടെ അളവ് 125 എന്‍ജി\ മിലി യില്‍ കൂടുന്നത്
ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

Comments

comments

Categories: FK Special, Health, Slider