തനിഷ്‌കിന്റെ മിയ ആഭരണങ്ങള്‍ ആമസോണില്‍

തനിഷ്‌കിന്റെ മിയ ആഭരണങ്ങള്‍ ആമസോണില്‍

350-ല്‍പ്പരം ശൈലികളിലുളള ആഭരണങ്ങളാണ് രാജ്യമെങ്ങുമുള്ള ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുക

കൊച്ചി: തനിഷ്‌കിന്റെ നവീന ആഭരണ ബ്രാന്‍ഡായ ‘മിയ’ ഇനിമുതല്‍ ആമസോണ്‍ ഡോട്ട് ഇന്നില്‍ ലഭ്യമാകും. ദശലക്ഷക്കണക്കിന് ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ശൈലികളിലുള്ള മിയ ആഭരണങ്ങള്‍ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും. വളരെ വേഗത്തില്‍ വളര്‍ന്നുവരുന്ന ബ്രാന്‍ഡായ മിയ കാലാതീതമായ സ്വര്‍ണ, ഡയമണ്ട് ആഭരണ രൂപകല്‍പ്പനകളാണ് അവതരിപ്പിക്കുന്നത്. കമ്മലുകള്‍, മോതിരങ്ങള്‍, പെന്‍ഡന്റുകള്‍, നെക്ലേസുകള്‍ എന്നിവയെല്ലാം ഈ ശേഖരത്തില്‍ ഉണ്ട്. ഓരോ ആഭരണങ്ങളും ആകര്‍ഷകമായ ഫാഷനില്‍ തീര്‍ത്തവയാണ്.

വനിതകള്‍ ഇപ്പോള്‍ വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ ആഭരണങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതില്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് തനിഷ്‌ക് റീട്ടെയ്ല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് സന്ദീപ് കുല്‍ഹള്ളി പറഞ്ഞു. കടകള്‍ക്കൊപ്പംതന്നെ ഓണ്‍ലൈനിലും സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം. മിയയുടെ സവിശേഷമായ രൂപകല്‍പ്പനയും ആമസോണ്‍ അനുഭവവും കൂടിച്ചേരുമ്പോള്‍ ഇണക്കമേറിയ ഒരു പങ്കാളിത്തമായി മാറുന്നു. ഇത് മിയ ആഭരണങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് മിയ സ്റ്റോറുകള്‍ ലഭ്യമല്ലാത്ത വിപണികളില്‍ – സന്ദീപ് പറഞ്ഞു.

Comments

comments

Categories: Business & Economy